പുത്തന്‍ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് ആമസോണില്‍ ബുക്ക് ചെയ്യാം

Published : Nov 03, 2017, 10:24 PM ISTUpdated : Oct 05, 2018, 03:23 AM IST
പുത്തന്‍ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് ആമസോണില്‍ ബുക്ക് ചെയ്യാം

Synopsis

ജനപ്രിയ എസ്‍യുവി എക്കോസ്പോര്‍ട്ടിനെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് അവതരിപ്പിക്കുന്നു.  കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയിലെ മുന്‍നിര മോഡലായ എക്കോസ്പോര്‍ട്ടിനെ അടിമുടി പുതിയ രൂപത്തില്‍ നവംബര്‍ ഒമ്പതിനാണ് പുറത്തിറക്കുക. നവംബര്‍ അഞ്ചിന് ആമസോണ്‍ വഴി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും. പതിനായിരം രൂപ നല്‍കി ആദ്യ 123 ഉപഭോക്താക്കള്‍ക്കാണ് ആമസോണ്‍ വഴി വാഹനം ബുക്ക് ചെയ്യാനാകുക. 24 മണിക്കൂറാണ് ബുക്കിങ് സമയം.  7.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാകും വാഹനത്തിന്റെ എക്സ്ഷോറൂം വില.

രൂപത്തിലെ ചില മിനുക്കുപണികള്‍ക്കൊപ്പം പുതിയൊരു 1.5ലിറ്റര്‍ പെട്രോള്‍ എൻജിനും അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളില്‍ പുതിയ എക്കോസ്‌പോര്‍ട്ട് പുറത്തിറങ്ങും. വലിയ പ്രൊജക്​ടര്‍ ഹെഡ്​ ലൈറ്റുകളും ​ഡേടൈം റണ്ണിങ്ങ് ലാമ്പും പുതിയ വീതിയേറിയ ഹെക്സാഗണല്‍ ഗ്രില്ല്,  പുതുക്കിയ ബമ്പറും പരന്ന ഫോഗ് ലാമ്പുകളും ഒക്കെച്ചേര്‍ന്ന പുതുരൂപമാണ് വാഹനത്തിന്​. പുത്തന്‍ അലോയ് വീലുകള്‍, പിന്നിലെ സ്പെയര്‍ വീലി​​​​ന്‍റെ കവറിലെ മാറ്റം, ടെയില്‍ ലൈറ്റിലെ മാറ്റം തുടങ്ങിയവ പ്രത്യേകതകളാണ്. ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്‌പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍.

പുതിയ മൂന്ന് സിലിണ്ടര്‍ 1.5ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എൻജിന്‍ 120 ബി.എച്ച്.പി കരുത്തും 150 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5ലിറ്റര്‍ ടി.ഡി.സി.ഐ ഡീസല്‍ എൻജിനില്‍ മാറ്റമില്ല. പുതിയ മാറ്റങ്ങളോടെ കൂടുതല്‍ അഴകുള്ളതും കരുത്തുള്ളതും ആധുനികവുമായ വാഹനമായി എക്കോസ്പോര്‍ട്ട് മാറിയിട്ടുണ്ട്.

ഉയര്‍ന്ന മോഡലുകളില്‍ സിങ്ക് മൂന്ന് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഇഞ്ച് ഇന്‍ഫോടൈന്‍മെന്‍റ്​ സിസ്​റ്റത്തില്‍ ആന്‍ഡ്രോയ്​ഡ്​ ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കുറഞ്ഞ മോഡലുകളില്‍ 6.5 ഇഞ്ച് സ്ക്രീനാണുള്ളത്. വോയ്​സ്​ കമാന്‍ഡ് സംവിധാനം മികച്ചത്. ഡിജിറ്റല്‍ ഡിസ്​പ്ലേയോടുകൂടിയ പുതിയ ക്ലൈമറ്റിക് കണ്‍ട്രോള്‍ എ.സിയും ലതര്‍ സീറ്റുകളും ആകര്‍ഷകമാണ്. കുറഞ്ഞ വേരിയൻറുകളില്‍ രണ്ടും ഉയര്‍ന്നതില്‍ ആറും എയര്‍ബാഗുകളുണ്ട്. എ.ബി.എസ് സ്​റ്റാന്‍ഡേര്‍ഡാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?