നിസാൻ മാഗ്നൈറ്റിന് 91,000 രൂപ വരെ കിഴിവ്

Published : Aug 14, 2025, 02:32 PM IST
Nissan Magnite

Synopsis

ഉത്സവ സീസണിൽ നിസാൻ മാഗ്നൈറ്റിന് 91,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാർ വാങ്ങുന്നതിന് മുമ്പ് ഡീലറിൽ നിന്ന് കൃത്യമായ കിഴിവ് വിവരങ്ങൾ സ്ഥിരീകരിക്കുക.

രാജ്യത്ത് ഉത്സവ സീസൺ ആരംഭിച്ചിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കാർ കമ്പനികൾ മികച്ച ഓഫറുകളുമായി വരുന്നു. നിസാൻ മാഗ്നൈറ്റും ഈ പട്ടികയിൽ ഉൾപ്പെടുന്നു. നിസാൻ മാഗ്നൈറ്റിന് ഈ ഓഗസ്റ്റിൽ 91,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഈ കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ അവസരം നിങ്ങൾക്ക് ഒരു ലാഭകരമായ ഡീലായിരിക്കും. അതിന്റെ വിശദാംശങ്ങൾ അറിയാം .

2025 ഓഗസ്റ്റിൽ നിസാൻ മാഗ്നൈറ്റിന് ഓരോ വേരിയന്റിനും കമ്പനി വ്യത്യസ്ത ഓഫറുകൾ ഒരുക്കിയിട്ടുണ്ട്, അതിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‍കൗണ്ട്, ആക്സസറികൾ, ഫിനാൻസ് സ്‍കീം എന്നിവ ഉൾപ്പെടുന്നു. കമ്പനി എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു. അതെ, നിങ്ങൾ ഒരു നിസാൻ, ഡാറ്റ്സൺ അല്ലെങ്കിൽ റെനോ കാർ എക്സ്ചേഞ്ച് ചെയ്താൽ, നിങ്ങൾക്ക് അതിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനുപുറമെ, തിരഞ്ഞെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് കമ്പനി അധിക കോർപ്പറേറ്റ് കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫിനാൻസ് സ്‍കീമുകളും എളുപ്പമുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

നിസാൻ മാഗ്നൈറ്റിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ മാനുവൽ ട്രാൻസ്‍മിഷനോടൊപ്പം 72 bhp പവർ ഉത്പാദിപ്പിക്കും. 5-സ്പീഡ് എഎംടി ഓപ്ഷനും ഇതിൽ ലഭ്യമാണ്. വിസിയ പ്ലസ് വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും എഎംടി ഓപ്ഷനുകളുണ്ട്. ഇതിനുപുറമെ, 100 bhp പവർ ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ലഭ്യമാണ്. നിങ്ങൾക്ക് ബജറ്റ് വിലയിൽ ഒരു ഫീച്ചർ സമ്പന്നമായ കോംപാക്റ്റ് എസ്‌യുവി വേണമെങ്കിൽ, 2025 ഓഗസ്റ്റിൽ നിസാൻ മാഗ്നൈറ്റിലെ ഈ ഓഫർ നഷ്‍ടപ്പെടുത്തുന്നത് ബുദ്ധിയല്ല.

അതേസമയം പുതിയ നിസാൻ മാഗ്നൈറ്റിന് അടുത്തിടെ ഗ്ലോബൽ എൻസിഎപിയിൽ നിന്ന് അഞ്ച് സ്റ്റാർ ഓവറോൾ പാസഞ്ചർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിരുന്നു. ഇത് ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാക്കി മാഗ്നെറ്റിനെ മാറ്റി. സിഎംഎഫ് എ പ്ലസ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച നിസാൻ മാഗ്നൈറ്റ് ആറ് എയർബാഗുകൾ, 67% ഉയർന്ന ടെൻസൈൽ ശക്തി സ്റ്റീൽ ഉൾക്കൊള്ളുന്ന മെച്ചപ്പെട്ട ബോഡി ഘടന, എബിഎസ് + ഇബിഡി, ഇഎസ്‍സി, ടിസിഎസ്, എച്ച്എസ്എ, ബ്രേക്ക് അസിസ്റ്റ്, ടിപിഎംഎസ്എന്നിവയുൾപ്പെടെ 40ൽ അധികം സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്നു. കമ്പനി അടുത്തിടെ ഈ കോംപാക്റ്റ് എസ്‌യുവിയുടെ കറുത്ത തീം വേരിയന്റായ നിസാൻ മാഗ്നൈറ്റ് കുറോ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരുന്നു. 8.30 ലക്ഷം രൂപ പ്രരംഭ എക്സ്-ഷോറൂം വിലയുള്ള കുറോ സ്പെഷ്യൽ എഡിഷന് കറുത്ത ഇന്റീരിയർ തീമും ജാപ്പനീസ്-പ്രചോദിത ഡിസൈൻ സൂചനകളും ലഭിക്കുന്നു. കമ്പനി കഴിഞ്ഞ ദിവസം നിസാൻ മാഗ്നൈറ്റിന് 10 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി പ്ലാൻ പുറത്തിറക്കി. ഈ പ്ലാൻ കാർ ഉടമകൾക്ക് ദീർഘകാലത്തേക്ക് വിശ്വസനീയവും തടസരഹിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. ഇത് 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ മോഡലിന് മാത്രമേ ലഭ്യമാകൂ.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും