ഒറ്റദിവസത്തില്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത് 200ല്‍ അധികം മെഴ്സിഡസ് ബെന്‍സ് കാറുകള്‍

By Web TeamFirst Published Oct 10, 2019, 8:56 AM IST
Highlights

ചൊവ്വാഴ്ച മാത്രമാണ് ബെന്‍സിന്‍റെ 200ല്‍ അധികം കാറുകള്‍ രാജ്യത്തിന്‍റെ രണ്ടു നഗരങ്ങള്‍ മാത്രം വിറ്റഴിച്ചത്. മുംബൈയില്‍ മാത്രം 125 ബെന്‍സ് കാറുകളാണ് വിറ്റഴിഞ്ഞത്. 

മുംബൈ: നവരാത്രി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മാത്രം വിറ്റഴിഞ്ഞ ബെന്‍സുകളുടെ എണ്ണം 200ല്‍ അധികമാണ്. അതും ഗുജറാത്ത് മുംബൈ മാര്‍ക്കറ്റുകളില്‍ മാത്രമാണ് ഇത്രയധികം കാറുകള്‍ വിറ്റ് പോയതെന്നതും എടുത്ത് പറയണം. ആഢംബരത്തിന്റെ മറുപേരായ മെഴ്സിഡസ് ബെന്‍സിന്‍റെ ആവശ്യക്കാരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണെന്ന് പറയാം.

ചൊവ്വാഴ്ച മാത്രമാണ് ബെന്‍സിന്‍റെ 200ല്‍ അധികം കാറുകള്‍ രാജ്യത്തിന്‍റെ രണ്ടു നഗരങ്ങള്‍ മാത്രം വിറ്റഴിച്ചത്. മുംബൈയില്‍ മാത്രം 125 ബെന്‍സ് കാറുകളാണ് വിറ്റഴിഞ്ഞത്. ഇന്ത്യയില്‍ ബെന്‍സിന്‍റെ ഉയര്‍ന്ന വില്‍പ്പനയാണിതെന്ന് കമ്പനി പറഞ്ഞു. ഗുജറാത്തില്‍ 74 കാറുകള്‍ ഉപയോക്താക്കളിലേക്കെത്തി. 

ബെന്‍സിന്‍റെ സി ക്ലാസ് ഈ ക്ലാസ് മോഡലുകളാണ് ഏറ്റവും അധികം വിറ്റ് പോയത്.  സ്‌പോര്‍ട്ട് കാറുകളായ ജി.എല്‍.സി വിഭാഗങ്ങള്‍ക്കും ആവശ്യക്കാരുണ്ടായിരുന്നു.  അതേസമയം ഇന്ത്യയില്‍ മാരുതി സുസുക്കി കാറുകളുടെ ഉത്പാദനം 17.48 ശതമാനമായി കുറച്ചു. കഴിഞ്ഞ മാസം മുതലാണ് കമ്പനി ഉത്പാതനം കുറച്ചത്.

click me!