വലിയ ഫാമിലികൾക്ക് കോളടിച്ചു! ഇതാ മോഹവിലയിൽ ഒരു സെവൻ സീറ്റർ
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ അവതരിപ്പിച്ചിരിക്കുന്ന പുതിയ 7 സീറ്റർ എംപിവി ആയ നിസാൻ ഗ്രാവൈറ്റിന്‍റെ വിശേഷങ്ങൾ
ഇന്ത്യയിലെ 7 സീറ്റർ എംപിവി വിപണിയെ ഇളക്കിമറിക്കാൻ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാ അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡലാണ് നിസാൻ ഗ്രാവൈറ്റ്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എംപിവികളിൽ ഒന്നായ ഈ വാഹനം, വെറും 5.65 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് വിപണിയിലെത്തുന്നത്. ശ്രദ്ധിക്കേണ്ട കാര്യം, ഈ പ്രത്യേക വില ആദ്യത്തെ 5,000 ബുക്കിംഗുകൾക്ക് മാത്രമാണ് ബാധകമാകുക എന്നതാണ്. ഇതാ നിസാൻ ഗ്രാവൈറ്റിന്‍റെ വിശേഷങ്ങൾ അറിയാം.