ഹ്യുണ്ടായി ക്രെറ്റയ്ക്ക് വെല്ലുവിളി ഉയർത്തി നാല് പുതിയ എസ്‌യുവികൾ

Published : Jun 26, 2025, 12:21 PM IST
Hyundai Creta Electric

Synopsis

മാരുതി സുസുക്കി, ടാറ്റ, റെനോ, നിസാൻ എന്നിവയിൽ നിന്നുള്ള നാല് പുതിയ മോഡലുകൾ ഹ്യുണ്ടായി ക്രെറ്റയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

ടത്തരം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യമാണ് നിലവിൽ. എന്നാൽ മാരുതി സുസുക്കി, ടാറ്റ, റെനോ, നിസാൻ എന്നിവയിൽ നിന്നുള്ള നാല് പുതിയ മോഡലുകളിൽ നിന്ന് ഉടൻ തന്നെ കടുത്ത വെല്ലുവിളി ഹ്യുണ്ടായി ക്രെറ്റ നേരിടാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ മുഖ്യധാരാ കമ്പനികളായ മാരുതി, ടാറ്റ എന്നിവ 2025 ദീപാവലി സീസണിൽ എസ്‌ക്യുഡോയും സിയറയും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതേസമയം റെനോയും നിസാനും 2026 ൽ ന്യൂ-ജെൻ ഡസ്റ്ററും കൈറ്റും (റീബാഡ്ജ് ചെയ്ത ഡസ്റ്റർ) അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ പുതിയ എസ്‌യുവികളെക്കുറിച്ച് പരിശോധിക്കാം.

ടാറ്റ സിയറ

ടാറ്റ സിയറ ആദ്യം ഇലക്ട്രിക് പവർട്രെയിനോടെയാണ് അവതരിപ്പിക്കുന്നത്. തുടർന്ന് അതിന്റെ ഐസിഇ പതിപ്പും എത്തും. ആക്ടോ ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സിയറ നിർമ്മിക്കുന്നതെങ്കിലും ഐസിഇയിൽ പ്രവർത്തിക്കുന്ന മോഡലിന് അറ്റ്‍ലസ് ആർക്കിടെക്ചർ അടിവരയിടും. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഹാരിയർ ഇവിയുമായി സിയറ ഇവി അതിന്റെ പവർട്രെയിൻ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു എഡബ്ല്യുഡി സിസ്റ്റവും ലഭിച്ചേക്കാം. പെട്രോൾ, ഡീസൽ പതിപ്പുകൾ 1.5L ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളുമായി വരാൻ സാധ്യതയുണ്ട്.

മാരുതി എസ്‍ക്യുഡോ

Y17 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വരാനിരിക്കുന്ന മാരുതി എസ്‌ക്യുഡോ എസ്‌യുവി ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. കൂടാതെ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരാളിയാകും ഇത്. ഗ്രാൻഡ് വിറ്റാരയേക്കാൾ നീളമുള്ളതും വലിയ കാർഗോ ഏരിയ വാഗ്ദാനം ചെയ്യുന്നതുമായ വാഹനം ആയിരിക്കും എസ്‌ക്യുഡോ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മത്സരാധിഷ്ഠിത വില കൈവരിക്കുന്നതിന് 1.5 ലിറ്റർ എൻഎ പെട്രോൾ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ ഇത് വാഗ്‍ദാനം ചെയ്യൂ.

റെനോ ഡസ്റ്റർ

2026-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വരാനിരിക്കുന്ന എസ്‌യുവികളിൽ ഒന്നാണ് പുതുതലമുറ റെനോ ഡസ്റ്റർ. കിഗറിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ (എൻട്രി ലെവൽ വേരിയന്റുകൾക്ക്), 1.3 ലിറ്റർ ടർബോ പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളുമായി എസ്‌യുവി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈബ്രിഡ് പതിപ്പിൽ 94 ബിഎച്ച്പി, രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.2 കിലോവാട്ട് ബാറ്ററി പായ്ക്ക് എന്നിവ ഉൾപ്പെടും. ഇത് ഏകദേശം 140 ബിഎച്ച്പി സംയോജിത പവർ ഔട്ട്പുട്ട് നൽകുന്നു.

നിസാൻ കാഷ്‍കായ്

നിസാൻ ഇന്ത്യ അടുത്ത വർഷം ഒരു പുതിയ ഇടത്തരം എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇത് പ്രധാനമായും പുതിയ ഡസ്റ്ററിന്റെ പുനർനിർമ്മിച്ച പതിപ്പായിരിക്കും. ' നിസാൻ കൈറ്റ് ' എന്ന് നാമകരണം ചെയ്യപ്പെടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ഈ എസ്‌യുവി റെനോ ഡസ്റ്ററുമായി പ്ലാറ്റ്‌ഫോം, എഞ്ചിൻ, സവിശേഷതകൾ എന്നിവ പങ്കിടും. എങ്കിലും നിസ്സാന്റെ ആഗോള ഡിസൈൻ ഭാഷയിൽ നിന്നും ഇത് തികച്ചും വ്യത്യസ്‍തമായിരിക്കും. റെനോ എതിരാളിയേക്കാൾ കൂടുതൽ സവിശേഷതകൾ കൈറ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.6 ലിറ്റർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ