രണ്ടരലക്ഷം വരെ ഓഫറില്‍ ഹോണ്ട കാറുകള്‍

Published : Dec 06, 2020, 08:40 PM IST
രണ്ടരലക്ഷം വരെ ഓഫറില്‍ ഹോണ്ട കാറുകള്‍

Synopsis

വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ. 2.5 ലക്ഷം രൂപ വരെ വിലക്കുറവ് വിവിധ മോഡലുകൾക്ക് ലഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ. 2.5 ലക്ഷം രൂപ വരെ വിലക്കുറവ് വിവിധ മോഡലുകൾക്ക് ലഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോണ്ട അമേസ് മുതൽ സിവിക് വരെയുള്ള വിവിധ മോഡലുകളിലാണ് 15000 രൂപ മുതൽ 2.5 ലക്ഷം വരെ ഡിസ്കൗണ്ട് നൽകുന്നത്.

37000 രൂപ വരെയാണ് കോംപാക്റ്റ് സെ‍ഡാനായ അമേസിന്റെ വിവിധ മോഡലുകൾക്ക് ഒരുക്കിയിരിക്കുന്ന ഡിസ്‍കൌണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളിലെ ചില മോഡലുകൾക്ക് 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവർഷത്തെ അഡീഷണൽ വാറന്റിയും 15000 രൂപ ക്യാഷ് ഡിസ്കൗണ്ടും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേസിന്റെ എക്സ്‍ക്ളൂസീവ് എഡിഷൻ പെട്രോൾ, ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 15000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 12000 രൂപയും നൽകുന്നുണ്ട്. അമേയ്സിന്റെ സ്പെഷൽ എഡിഷൻ പെട്രോൾ, ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസായി 15000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 7000 രൂപയും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 40000 രൂപയുടെ ഓഫറാണ് ഡബ്ല്യുആർ–വിയുടെ എല്ലാ വകഭേദങ്ങൾക്കും നല്‍കുന്നത്. ഡബ്ല്യു ആർ–വിയുടെ എക്സ്ക്ലൂസിവ് പതിപ്പിന് 10000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ഓഫറും അടക്കം 25000 രൂപ നൽകുമെന്നാണ് റിപ്പോർട്ട്. 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 40000 രൂപയുടെ ഓഫറാണ് പ്രീമിയം ഹാച്ച്ബാക്കായ ജാസിന് നൽകുന്നത്.

ഈ മാസം അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നവരെ ആയിരിക്കും ഓഫർ നിലവിലുണ്ടാകുക. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്
കിയയുടെ അടുത്ത പ്രീമിയം നീക്കം; സോറെന്‍റോ വരുന്നു