ടൊയോട്ട ഹൈറൈഡറിൻ്റെ 7-സീറ്റർ പതിപ്പ് ലഡാക്കിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നീളമുള്ള ഈ എസ്‌യുവി, ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റത്തോടെ വന്നേക്കാം.  

നിങ്ങൾ ഒരു ഓട്ടോമോട്ടീവ് പ്രേമിയാണെങ്കിൽ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ 7-സീറ്റർ പതിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പ്രീമിയം മൂന്ന്-വരി എസ്‌യുവി മാരുതി സുസുക്കി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഹൈറൈഡർ 7-സീറ്റർ പരീക്ഷിച്ചു തുടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ. അടുത്തിടെ ലഡാക്കിൽ എസ്‌യുവിയുടെ പരീക്ഷണം നടന്നതായി കണ്ടെത്തി.

എഡബ്ല്യുഡി വേരിയന്റ് വരാനിരിക്കുന്നോ?

സ്‌പോട്ട് ടെസ്റ്റ് പതിപ്പ് സ്റ്റാൻഡേർഡ് ഹൈറൈഡറിനേക്കാൾ നീളമുള്ളതായി കാണപ്പെടുന്നു. വിപുലീകൃത പിൻ ഓവർഹാൻഡും അധിക നിര സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഡിസൈൻ വിശദാംശങ്ങൾ മറയ്ക്കുന്ന കനത്ത കാമഫ്ലേജ് ഉണ്ടായിരുന്നിട്ടും, പിൻ ആക്‌സിൽ ഷാഫ്റ്റുകളുടെ സാന്നിധ്യം ഓൾഗ്രിപ്പ് (എഡബ്ല്യുഡി - ഓൾ-വീൽ ഡ്രൈവ്) സിസ്റ്റത്തിന്റെ ഉൾപ്പെടുത്തലിന്റെ സാധ്യതയെ സൂചിപ്പിക്കുന്നു.

മാരുതി ഗ്രാൻഡ് വിറ്റാരയുടെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ-മാനുവൽ വേരിയന്റ് നിലവിൽ എഡബ്ല്യുഡി ഡ്രൈവ്‌ട്രെയിൻ സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പതിപ്പാണ്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ടൊയോട്ട ഹൈറൈഡർ 7-സീറ്റർ വരാനിരിക്കുന്ന 7-സീറ്റർ റെനോ ഡസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവികൾ, മഹീന്ദ്ര XUV 7XO, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ തുടങ്ങിയ നിലവിലുള്ള എതിരാളികൾ എന്നിവയ്‌ക്കെതിരെ സ്ഥാനം പിടിക്കും.

പവർട്രെയിൻ ഓപ്ഷനുകൾ

അഞ്ച് സീറ്റർ ടൊയോട്ട ഹൈറൈഡറിൽ നിലവിൽ 1.5 ലിറ്റർ ടിഎൻജിഎ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ലഭ്യമാണ്, ഇത് 92 bhp കരുത്തും 122 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു, ഇത് 79 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സംയോജിത പവർ ഔട്ട്പുട്ട് 114 bhp ആണ്. 1.5 ലിറ്റർ K15C പെട്രോൾ എഞ്ചിനും വാഗ്‌ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉള്ള ഈ മോട്ടോർ പരമാവധി 103 bhp കരുത്തും 137 Nm ടോർക്കുംനൽകുന്നു.

പ്രീമിയം ഇന്റീരിയർ

പുതിയ ടൊയോട്ട ഹൈറൈഡർ 7-സീറ്റർ അതിന്റെ 5-സീറ്റർ പതിപ്പുമായി ഏറെക്കുറെ സമാനമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, എസ്‌യുവിയിൽ 'സിസ്റ്റൽ അക്രിലിക്' ഗ്രിൽ, നേർത്ത ഇരട്ട-ലെയർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, ഡോറിൽ 'ഹൈബ്രിഡ്' ബാഡ്‍ജുകൾ, ഡ്യുവൽ സി-ആകൃതിയിലുള്ള എൽഇഡി ഘടകങ്ങളുള്ള സ്ലിം സി-ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടും. അധിക സീറ്റുകളുടെ നിരയ്ക്ക് പുറമെ, ക്യാബിൻ ലേഔട്ടും സവിശേഷതകളും 5 സീറ്റർ ഹൈറൈഡറിന് സമാനമായി തുടരാൻ സാധ്യതയുണ്ട്. ഇതിനെ വ്യത്യസ്തമാക്കുന്നതിന്, ടൊയോട്ട പുതിയ ട്രിമ്മുകൾ, അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ, ഇന്റീരിയർ തീം എന്നിവ വാഗ്ദാനം ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ.