ഹോണ്ട എലിവേറ്റിൽ ആകർഷകമായ കിഴിവുകൾ

Published : Sep 13, 2025, 03:41 PM IST
Honda Elevate

Synopsis

2025 സെപ്റ്റംബറിൽ ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചു. ZX ട്രിമ്മിൽ 1.22 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും. പുതിയ 'ആൽഫ-ബോൾഡ് പ്ലസ് ഗ്രിൽ', 'ഐവറി' ക്യാബിൻ തീം എന്നിവയും ലഭ്യമാണ്.

2025 സെപ്റ്റംബറിൽ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവിയിൽ ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ZX ട്രിമ്മിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.22 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും. VX ട്രിമ്മിൽ 78,000 രൂപ വരെയും V ട്രിമ്മിൽ 58,000 രൂപ വരെയും ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. അടിസ്ഥാന SV വേരിയന്റിൽ കിഴിവുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. സ്റ്റോക്ക് ലഭ്യതയെയും നഗര തിരിച്ചുള്ള ഓഫറുകളെയും ആശ്രയിച്ച് കിഴിവുകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെടും എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ, ഹോണ്ട എലിവേറ്റ് വാങ്ങുന്നവർക്ക് ഇപ്പോൾ 'ആൽഫ-ബോൾഡ് പ്ലസ് ഗ്രിൽ' ഓപ്ഷൻ ലഭിക്കും. കട്ടിയുള്ള ക്രോം കൊണ്ട് ചുറ്റപ്പെട്ട 9 ലംബ സ്ലാറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. സിഗ്നേച്ചർ ബ്ലാക്ക് എഡിഷനിൽ സ്റ്റാൻഡേർഡിന് സമാനമായ ഗ്രില്ലാണ് ഉള്ളത്. എൻട്രി ലെവൽ എസ്‌വി പെട്രോൾ-മാനുവൽ വേരിയന്റ് ഒഴികെ, എല്ലാ എലിവേറ്റ് ട്രിമ്മുകളും ഇപ്പോൾ ക്രിസ്റ്റൽ ബ്ലാക്ക് പേൾ കളർ ഓപ്ഷനിൽ ലഭ്യമാണ്. എങ്കിലും, ഈ പെയിന്റ് സ്‍കീമിന് 8,000 രൂപ അധിക ചിലവ് വരും.

ഉത്സവകാല അപ്‌ഡേറ്റായി, ഹോണ്ട എലിവേറ്റ് ZX ട്രിമ്മിൽ പുതിയ 'ഐവറി' ക്യാബിൻ തീം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ വെള്ള ലെതറെറ്റ് സീറ്റുകളും ഡാഷ്‌ബോർഡിലും ഡോർ ലൈനറുകളിലും സോഫ്റ്റ്-ടച്ച് ട്രിം ഉൾപ്പെടുന്നു. ടോപ്പ്-എൻഡ് ട്രിമിൽ 7-കളർ ആംബിയന്റ് ലൈറ്റിംഗും 360-ഡിഗ്രി ക്യാമറയും ഓപ്ഷണൽ സവിശേഷതകളായി ലഭിക്കുന്നു. V, VX ട്രിമ്മുകളിൽ ഷാഡോ ബീജ് ഫാബ്രിക് അപ്ഹോൾസ്റ്ററിയും ഡാഷ്‌ബോർഡിലും ഡോർ ലൈനറുകളിലും വെളുത്ത സോഫ്റ്റ്-ടച്ച് ട്രിമും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റി (പെട്രോൾ), രണ്ടാം തലമുറ അമേസ് എന്നിവയ്ക്ക് യഥാക്രമം 1.07 ലക്ഷം രൂപ വരെയും 97,200 രൂപ വരെയും കിഴിവുകൾ ലഭിക്കും. മൂന്നാം തലമുറ അമേസിൽ വാങ്ങുന്നവർക്ക് 77,200 രൂപ വരെ കിഴിവുകൾ ലഭിക്കും. 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന 95,500 രൂപ വരെയുള്ള ജിഎസ്ടി 2.0 ആനുകൂല്യങ്ങൾ തങ്ങളുടെ എല്ലാ ഉൽപ്പന്ന നിരയിലേക്കും കൈമാറുമെന്ന് ഹോണ്ട കാർസ് ഇന്ത്യ പ്രഖ്യാപിച്ചു . രണ്ടാം തലമുറ ഹോണ്ട അമേസിന് 72,800 രൂപ വരെയും മൂന്നാം തലമുറ ഹോണ്ട അമേസിന് 95,500 രൂപ വരെയും വിലക്കുറവ് ലഭിക്കും. ഹോണ്ട സിറ്റിക്ക് 57,500 രൂപ വരെയും ഹോണ്ട എലിവേറ്റിന് 58,400 രൂപ വരെയും വിലക്കുറവ് ലഭിക്കും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്