ഹൈബ്രിഡ് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇവി പദ്ധതികൾ കുറയ്ക്കാൻ ഹോണ്ട

Published : May 22, 2025, 04:35 PM IST
ഹൈബ്രിഡ് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇവി പദ്ധതികൾ കുറയ്ക്കാൻ ഹോണ്ട

Synopsis

കുറഞ്ഞ ഡിമാൻഡും ഹൈബ്രിഡ് വാഹനങ്ങളിലെ വർദ്ധിച്ചുവരുന്ന താൽപ്പര്യവും കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങളിലെ നിക്ഷേപം കുറയ്ക്കാൻ ഹോണ്ട പദ്ധതിയിടുന്നു. 2027 മുതൽ 13 പുതിയ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഗോളതലത്തിൽ കുറഞ്ഞ ഡിമാൻഡ്, ഹൈബ്രിഡ് വാഹനങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ കാരണം ഇലക്ട്രിക് വാഹനങ്ങളിലെ (ഇവി) നിക്ഷേപം കുറയ്ക്കാൻ പദ്ധതിയിടുന്നതായി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പ്രഖ്യാപിച്ചു. നേരത്തെ, 2030 ആകുമ്പോഴേക്കും 10 ട്രില്യൺ യെൻ നിക്ഷേപിച്ച് മൊത്തം വിൽപ്പനയുടെ 30 ശതമാനം ഇവിയിൽ നിന്ന് നേടാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇലക്ട്രിക് വാഹന നിക്ഷേപം 7 ട്രില്യൺ യെൻ ആയി വെട്ടിക്കുറച്ചതിനുശേഷം, ലക്ഷ്യം 20 ശതമാനമായി പരിഷ്‍കരിച്ചു.

ഇതിനുപുറമെ, 2027 മുതൽ അടുത്ത നാല് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 13 പുതുതലമുറ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിക്കാനും ഹോണ്ട പദ്ധതിയിടുന്നു. കാർ നിർമ്മാതാവിന്റെ നിലവിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടുന്നു, അവയിൽ അക്കോർഡ് ഹൈബ്രിഡ്, സിവിക് ഇ:എച്ച്ഇവി, സിറ്റി ഇ:എച്ച്ഇവി, ഫിറ്റ് ഇ:എച്ച്ഇവി, സിആർ-വി ഹൈബ്രിഡ്, ഇസഡ്ആർ, ഡബ്ല്യുആർ-വി, എച്ച്ആർവി-വി ഇ:എച്ച്ഇവി തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.

വരാനിരിക്കുന്ന ഹോണ്ട ഹൈബ്രിഡ് കാറുകൾ ബ്രാൻഡിന്റെ ചെറുതും ഇടത്തരവുമായ e:HEV ഹൈബ്രിഡ് സിസ്റ്റം, പുതിയ ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, പുതിയതും ഭാരം കുറഞ്ഞതുമായ പ്ലാറ്റ്‌ഫോം എന്നിവയുമായി വരും. ഈ കോൺഫിഗറേഷൻ വരാനിരിക്കുന്ന ഹോണ്ട ഹൈബ്രിഡ് കാറുകളുടെ ഇന്ധനക്ഷമത 10 ശതമാനത്തിൽ അധികം വർദ്ധിപ്പിക്കും. ഹോണ്ടയുടെ പുതിയ ലോഗോ ഈ വരാനിരിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളിൽ അരങ്ങേറും.

വലിയ മോഡലുകൾക്കായി ഹോണ്ട ഒരു പുതിയ ഹൈബ്രിഡ് സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദശകത്തിന്റെ രണ്ടാം പകുതിയിൽ ഇവ നിരത്തിലിറങ്ങും. ഇന്ധനക്ഷമതയേക്കാൾ പ്രകടനത്തിലായിരിക്കും ഈ പുതിയ ഹൈബ്രിഡ് സംവിധാനം ശ്രദ്ധ കേന്ദ്രീകരിക്കുക. ഹോണ്ട 0 സീരീസ് സെഡാൻ, എസ്‌യുവി മോഡലുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന് ഹോണ്ട വെളിപ്പെടുത്തി. തിരഞ്ഞെടുത്ത ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് സാധ്യമാക്കുന്ന ബ്രാൻഡിന്റെ ലെവൽ 3 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യയുടെ അരങ്ങേറ്റവും ഈ ഇവികൾ അടയാളപ്പെടുത്തും.

2026 ൽ എലിവേറ്റ് ഇവി, മൂന്ന് നിര എസ്‌യുവി (പുതിയ പ്ലാറ്റ്‌ഫോമിന്റെ അരങ്ങേറ്റം), ഒരു സബ്‌കോംപാക്റ്റ് എസ്‌യുവി, ഒരു ആഗോള മോഡൽ (ZR-V) എന്നിവയുൾപ്പെടെ നാല് പുതിയ എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ് . പുതിയ PF1 ആർക്കിടെക്ചറിൽ നിർമ്മിച്ച പുതുതലമുറ ഹോണ്ട സിറ്റി e:HEV 2029 ൽ എത്തും.

PREV
Read more Articles on
click me!

Recommended Stories

എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്
കിയയുടെ അടുത്ത പ്രീമിയം നീക്കം; സോറെന്‍റോ വരുന്നു