ഇന്ത്യൻ ഇവി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; പുതിയ റെക്കോർഡ്

Published : Sep 09, 2026, 03:08 PM IST
hyundai ev charging

Synopsis

2026 ഓഗസ്റ്റിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 52.9% വർധനവോടെ 298,448 യൂണിറ്റുകൾ വിറ്റു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, കാറുകൾ, മുച്ചക്ര വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിൽപ്പന ഗണ്യമായി ഉയർന്നു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപര്യം അതിവേഗം വർധിക്കുന്നു. 2026 ഓഗസ്റ്റിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്താകെ ആകെ 298,448 ഇലക്ട്രിക് വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റത്. 2025 ഓഗസ്റ്റിൽ വിറ്റ 195,250 യൂണിറ്റുകളെ അപേക്ഷിച്ച് 52.9% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് അഥവാ എഫ്എഡിഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതവും ഉയർന്നു. 2025 ഓഗസ്റ്റിലെ 9.5%ൽ നിന്ന് ഇത് 12.3% ആയി.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് വൻ ഡിമാൻഡ്

ഇവി വിൽപ്പനയിലെ ഏറ്റവും വലിയ സംഭാവന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടേതാണ്. 2026 ഓഗസ്റ്റിൽ 183,204 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റു. 2025 ഓഗസ്റ്റിൽ ഇത് 109,673 യൂണിറ്റുകളായിരുന്നു. ഇതോടെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 67.05% വളർച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം ഇലക്ട്രിക് വാഹന വിൽപ്പനയുടെ 60 ശതമാനത്തിൽ അധികവും ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ്.

ഇലക്ട്രിക് കാറുകൾക്കും വിൽപ്പന കുതിപ്പ്

ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിലും മികച്ച വളർച്ചയാണ് ഉണ്ടായത്. 2025 ഓഗസ്റ്റിൽ 20,210 യൂണിറ്റുകൾ വിറ്റപ്പോൾ, 2026 ഓഗസ്റ്റിൽ വിൽപ്പന 30,696 യൂണിറ്റുകളായി ഉയർന്നു. അതായത് ഇലക്ട്രിക് കാർ വിൽപ്പനയിൽ 52% വർധന. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കും ആവശ്യകത വർധിച്ചു. കഴിഞ്ഞ മാസം 79,846 യൂണിറ്റുകൾ വിറ്റു. 2025 ഓഗസ്റ്റിൽ ഇത് 63,736 യൂണിറ്റുകളായിരുന്നു. ഇതോടെ വിൽപ്പനയിൽ 25.28 ശതമാനം വളർച്ച രേഖപ്പെടുത്തി.

വാണിജ്യ വാഹനങ്ങളിലും വൻ കുതിപ്പ്

ഇലക്ട്രിക് വാണിജ്യ വാഹന വിഭാഗത്തിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റിൽ വെറും 1,631 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് 2026 ഓഗസ്റ്റിൽ വിൽപ്പന 4,702 യൂണിറ്റുകളായി ഉയർന്നു. അതായത് ഒരു വർഷത്തിനിടെ വിൽപ്പന ഏകദേശം മൂന്നിരട്ടിയായി. ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ ഏറ്റവും മികച്ച ഓഗസ്റ്റാണ് 2026 ഓഗസ്റ്റെന്ന് എഫ്എഡിഎ പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു. ശ്രദ്ധേയമായി, ഇലക്ട്രിക് വാഹനങ്ങളുടെ നാല് പ്രധാന വിഭാഗങ്ങളും ഓഗസ്റ്റിൽ പുതിയ വിൽപ്പന റെക്കോർഡുകൾ സ്വന്തമാക്കി.

മുച്ചക്ര വാഹനങ്ങളിൽ 65.3% വിഹിതം

സായ് ഗിരിധറിന്റെ അഭിപ്രായത്തിൽ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന വർഷം തോറും ഏകദേശം 67% വളർന്നു. ഈ വിഭാഗം വിപണിയിൽ 10%ത്തിലധികം വിഹിതം നിലനിർത്തുകയും ചെയ്തു. ഇലക്ട്രിക് മുച്ചക്ര വാഹന വിഭാഗത്തിൽ ഇലക്ട്രിക് മോഡലുകളുടെ വിഹിതം 65.3% ആയി ഉയർന്നിട്ടുണ്ട്. അതേസമയം, ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിപണി വിഹിതവും 7.6% ആയി വർധിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ എല്ലാ പ്രധാന വിഭാഗങ്ങളിലും ഒരേസമയം വിൽപ്പന ഉയർന്നത് രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ വളർച്ചയുടെ വേഗത വ്യക്തമാക്കുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

നെക്സോൺ വാങ്ങാൻ സുവർണ്ണാവസരം; വൻ കിഴിവുകൾ
വിക്ടോറിസ് ഹൈബ്രിഡ്: ഈ ദീപാവലിക്ക് വൻ ലാഭം നേടാം!