കിയയുടെ ഈ ഇലക്ട്രിക് കാറിന് വൻ ഡിമാൻഡ്! കോർപ്പറേറ്റ് ഫ്ലീറ്റിൽ 1,100 യൂണിറ്റ് പിന്നിട്ടു

Published : Aug 12, 2026, 04:42 PM IST
Kia Carens Clavis EV, Kia Carens Clavis EV, Kia Carens Clavis Electric, Kia EV, Kia India, Electric MPV, Electric Car India, EV Fleet, Corporate EV, Corporate Fleet, Kia Carens EV Range, Kia Carens Clavis Range, Kia EV 490 km Range, Kia Carens Clavis Features, Electric Vehicles India, EV Sales India, EV Corporate Fleet, Kia Carens Clavis Battery, Kia Carens Clavis 2026, കിയ കാരൻസ് ക്ലാവിസ് ഇവി, കിയ ഇലക്ട്രിക് കാർ, കിയ ഇവി, കിയ ഇന്ത്യ, ഇലക്ട്രിക് എംപിവി, ഇലക്ട്രിക് കാർ, കോർപ്പറേറ്റ് ഫ്ലീറ്റ്, കോർപ്പറേറ്റ് ഇവി, ഇവി റേഞ്ച്, 490 കിലോമീറ്റർ റേഞ്ച്, കിയ കാരൻസ് ക്ലാവിസ്, വൈദ്യുത വാഹനം, ഇലക്ട്രിക് വാഹനങ്ങൾ

Synopsis

കിയ ഇന്ത്യയുടെ കാരൻസ് ക്ലാവിസ് ഇവി കോർപ്പറേറ്റ് ഫ്ലീറ്റുകളിൽ തരംഗമാകുന്നു, ഇതിനോടകം 1,100 യൂണിറ്റുകൾ വിതരണം ചെയ്തു. റിഫെക്സ് മൊബിലിറ്റിയുമായുള്ള സഹകരണത്തിലൂടെ കോർപ്പറേറ്റ് യാത്രാ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് കിയ. 490 കിലോമീറ്റർ വരെ റേഞ്ചും മികച്ച ഫീച്ചറുകളുമുള്ള ഈ വാഹനം കോർപ്പറേറ്റ് ലോകത്തിന് അനുയോജ്യമാണ്.

കോർപ്പറേറ്റ് വാഹനവ്യൂഹങ്ങളിലെ വൈദ്യുത വാഹനങ്ങളുടെ സാന്നിധ്യം വർധിപ്പിച്ച് കിയ ഇന്ത്യ. 2025 ജൂലൈയിൽ വിപണിയിലെത്തിയതിന് ശേഷം കാരൻസ് ക്ലാവിസ് ഇവിയുടെ കോർപ്പറേറ്റ് ഫ്ലീറ്റ് വിന്യാസം 1,100 യൂണിറ്റ് പിന്നിട്ടതായി കിയ ഇന്ത്യ അറിയിച്ചു. ഇതിന്റെ ഭാഗമായി റിഫെക്സ് മൊബിലിറ്റിക്കായി 100 കാരൻസ് ക്ലാവിസ് ഇവികൾ കൂടി കൈമാറി. കിയ ഇന്ത്യയുടെ ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ആദ്യ ബാച്ച് വാഹനങ്ങൾ കൈമാറിയത്.

കോർപ്പറേറ്റ് ആവശ്യങ്ങൾക്ക് അനുയോജ്യം

വിശാലമായ ക്യാബിൻ, ആധുനിക സാങ്കേതികവിദ്യ, മികച്ച സൗകര്യങ്ങൾ, വൈദ്യുത ഡ്രൈവിങ്ങിലെ കാര്യക്ഷമത എന്നിവയാണ് കാരൻസ് ക്ലാവിസ് ഇവിയുടെ പ്രധാന പ്രത്യേകതകൾ. കോർപ്പറേറ്റ്, ഫ്ലീറ്റ് മേഖലയിലെ മാറിവരുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കിയയുടെ വിലയിരുത്തൽ. ഒപ്പം വിവിധ ചാർജിങ് സംവിധാനങ്ങളും മെച്ചപ്പെടുത്തിയ വിൽപ്പനാനന്തര സേവന സംവിധാനങ്ങളും ഉൾപ്പെടുത്തി ഇവി ഇക്കോസിസ്റ്റം ശക്തിപ്പെടുത്തിയതായി കിയ ഇന്ത്യ വ്യക്തമാക്കി.

റിഫെക്സ് മൊബിലിറ്റിയുമായി സഹകരണം

കിയ ഇന്ത്യയുടെ വൈദ്യുത വാഹന മേഖലയിലെ പരിചയവും റിഫെക്സ് മൊബിലിറ്റിയുടെ ഫ്ലീറ്റ് മാനേജ്മെന്റ് ശേഷിയും ഒരുമിക്കുന്നതാണ് പുതിയ സഹകരണം. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ ദൈനംദിന യാത്രാ ആവശ്യങ്ങളിലേക്ക് വൈദ്യുത വാഹനങ്ങളെ കൂടുതൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാറ്ററിയും റേഞ്ചും

ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്കിന് സമാനമായ പവർട്രെയിനാണ് കാരൻസ് ക്ലാവിസ് ഇവിയിലും ഉപയോഗിച്ചിരിക്കുന്നത്. 42 കിലോവാട്ട് ഹവർ, 51.4 കിലോവാട്ട് ഹവർ എന്നിങ്ങനെ 2 ബാറ്ററി ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ചെറിയ ബാറ്ററി പാക്കിന് എആർഎഐ സാക്ഷ്യപ്പെടുത്തിയ 404 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പാക്കിന് 490 കിലോമീറ്റർ റേഞ്ചുമാണ് ലഭിക്കുന്നത്. 42 കിലോവാട്ട് ഹവർ ബാറ്ററിയോടൊപ്പം 135 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും 51.4 കിലോവാട്ട് ഹവർ ബാറ്ററിയോടൊപ്പം 171 ബിഎച്ച്പി മോട്ടോറുമാണ് ലഭിക്കുന്നത്. രണ്ട് മോട്ടോർ പതിപ്പുകളും 255 എൻഎം പരമാവധി ടോർക്ക് നൽകുന്നു. 51.4 കിലോവാട്ട് ഹവർ ബാറ്ററിയുള്ള പതിപ്പിന് 0 മുതൽ 100 കിലോമീറ്റർ വേഗതയിലെത്താൻ 8.4 സെക്കൻഡ് മതിയെന്നാണ് കിയ അവകാശപ്പെടുന്നത്.

ചാർജിങ് സമയം

7.4 കിലോവാട്ട്, 11 കിലോവാട്ട് എസി ചാർജിങ് ഓപ്ഷനുകൾ കാരൻസ് ക്ലാവിസ് ഇവിയിൽ ലഭ്യമാണ്. 11 കിലോവാട്ട് എസി ചാർജർ ഉപയോഗിക്കുമ്പോൾ 42 കിലോവാട്ട് ഹവർ ബാറ്ററി 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ വേണ്ടിവരും. 51.4 കിലോവാട്ട് ഹവർ ബാറ്ററിക്ക് ഇതേ ചാർജിങ് നിലയിലെത്താൻ 4 മണിക്കൂർ 45 മിനിറ്റ് ആവശ്യമാണ്. വാഹനത്തിന് 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റിയും കിയ നൽകുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ

12.3 ഇഞ്ചിന്‍റെ രണ്ട് ഡിസ്‌പ്ലേകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്‍പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയും ലഭിക്കും. ബോസ് മോഡ്, വി2എൽ ചാർജിങ്, 6 എയർബാഗുകൾ, ഇഎസ്‌സി, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ്, 4 വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ലെവൽ 2 എഡിഎഎസ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ-സാങ്കേതിക സംവിധാനങ്ങളും കാരൻസ് ക്ലാവിസ് ഇവിയുടെ പ്രധാന പ്രത്യേകതകളാണ്.

PREV
Read more Articles on
click me!

Recommended Stories

എംജി ഹെക്ടർ വാങ്ങാൻ ഇതിലും നല്ല അവസരം ഇനി വരുമോ? 60,000 രൂപ വരെ ആനുകൂല്യം
കാത്തിരുന്നോളൂ, വിപണി ഇളകിമറിയും: വരുന്നത് വമ്പൻ കാറുകൾ! അടുത്ത ഒരു മാസത്തിൽ ഇന്ത്യയിലെത്തുന്നത് ഈ അഞ്ച് മോഡലുകൾ