വിപണി പിടിക്കാൻ കിയ; രണ്ട് പുതിയ എസ്‌യുവികൾ അണിയറയിൽ

Published : Aug 16, 2026, 10:45 PM IST
Kias Upcoming SUVs in India, Two New Models Planned by 2028 29 Including a New 7 Seater, കിയ, കിയ ഇന്ത്യ, കിയ എസ്‌യുവി, പുതിയ കിയ എസ്‌യുവി, കിയ സെൽറ്റോസ്, കിയ 7 സീറ്റർ, കിയ പുതിയ കാർ, മാരുതി വിക്ടോറിസ്, വിക്ടോറിസ്, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, എസ്‌യുവി, പുതിയ എസ്‌യുവി, കാർ ന്യൂസ്, ഓട്ടോമൊബൈൽ ന്യൂസ്, Kia, Kia India, Kia SUV, New Kia SUV, Kia Seltos, Kia 7 Seater SUV, Kia New Car, Maruti Victoris, Victoris, Hyundai Alcazar, Tata Safari, MG Hector Plus, SUV, New SUV, Car News, Auto News, Kia Upcoming SUV

Synopsis

കിയ ഇന്ത്യ 2028-29 കാലയളവിൽ രണ്ട് പുതിയ എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സെൽറ്റോസിന് താഴെ ഒരു മിഡ്-സൈസ് എസ്‌യുവിയും, അതിനു മുകളിൽ ഒരു ഏഴ് സീറ്റർ എസ്‌യുവിയുമാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. ഈ നീക്കം ഇന്ത്യൻ എസ്‌യുവി വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കും.

കിയ ഇന്ത്യയുടെ എസ്‌യുവി പോർട്ട്‌ഫോളിയോ കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. 2028–29 കാലയളവിൽ രണ്ട് പുതിയ എസ്‌യുവികൾ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള പദ്ധതികളാണ് കമ്പനി പരിഗണിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയുള്ള വില വിഭാഗത്തിലായിരിക്കും പുതിയ മോഡലുകൾ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

സെൽറ്റോസിന് താഴെ പുതിയ എസ്‌യുവി

പുതിയ മോഡലുകളിൽ ഒന്ന് സെൽറ്റോസിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. ബി-സെഗ്മെന്റിൽ എത്തുന്ന ഈ മിഡ്‌സൈസ് എസ്‌യുവിയുടെ വരവ് കിയ ഏറെക്കുറെ അന്തിമമാക്കിയതായാണ് വിവരം. കദേശം 4.2 മീറ്റർ നീളമുള്ള പുതിയ എസ്‌യുവി സെൽറ്റോസിനൊപ്പം വിൽപ്പന തുടരും. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്കും വിക്ടോറിസിനും നൽകിയിരിക്കുന്ന വ്യത്യസ്‍ത സിഷനിംഗിന് സമാനമായ തന്ത്രമായിരിക്കും കിയയും പിന്തുടരുകയെന്നാണ് സൂചന.

ലക്ഷ്യം മാരുതി വിക്ടോറിസ്

മാരുതി വിക്ടോറിസിന് നേരിട്ടുള്ള എതിരാളിയായിരിക്കും പുതിയ കിയ എസ്‌യുവി. സെൽറ്റോസിനേക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ മോഡൽ എത്തിക്കാനാണ് സാധ്യത.പെട്രോൾ, ഡീസൽ, ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ പുതിയ എസ്‌യുവിയിൽ പരിഗണിക്കുന്നുണ്ട്. സെൽറ്റോസുമായി പ്ലാറ്റ്‌ഫോം, പവർട്രെയിൻ, ഫീച്ചറുകൾ, മറ്റ് ഘടകങ്ങൾ എന്നിവ പങ്കിടാനും സാധ്യതയുണ്ട്. തേസമയം, ഡിസൈനിൽ സെൽറ്റോസിൽ നിന്ന് വ്യത്യസ്തമായ ശൈലി നൽകാനായിരിക്കും കിയയുടെ ശ്രമം. ഇതിലൂടെ ഒരേ സെഗ്മെന്റിൽ വ്യത്യസ്ത ആവശ്യങ്ങളുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ഹ്യുണ്ടായിയുടെ ബയോൺ അധിഷ്‍ഠിത എസ്‌യുവിയും എതിരാളി

ഹ്യുണ്ടായി ഇന്ത്യയും പുതിയ മിഡ്‌സൈസ് എസ്‌യുവിയുമായി ഈ വിഭാഗത്തിലേക്ക് കടന്നുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മാരുതി വിക്ടോറിസ്, കിയയുടെ പുതിയ എസ്‌യുവി, ഹ്യുണ്ടായിയുടെ പുതിയ മോഡൽ എന്നിവ തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കാം. ഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ഒരേ കമ്പനിയുടെ രണ്ട് മോഡലുകൾ വ്യത്യസ്ത പൊസിഷനിംഗോടെ വിൽക്കുന്ന തന്ത്രം ഇതിനകം മാരുതി സുസുക്കി സ്വീകരിച്ചിട്ടുണ്ട്. ഈ തന്ത്രം കിയയും പരീക്ഷിക്കാനാണ് സാധ്യത.

ഏഴ് സീറ്റർ എസ്‌യുവിയും പരിഗണനയിൽ

സെൽറ്റോസിന് മുകളിൽ സ്ഥാനം പിടിക്കുന്ന മറ്റൊരു പുതിയ എസ്‌യുവിയും കിയയുടെ പരിഗണനയിലുണ്ട്. സി-സെഗ്മെന്റിൽ എത്തുന്ന ഈ മോഡലിന് ഏഴ് സീറ്റർ ലേഔട്ടായിരിക്കും പ്രധാന ആകർഷണം. ൽറ്റോസിനും സോറന്റോയ്ക്കും ഇടയിലായിരിക്കും പുതിയ എസ്‌യുവിയുടെ സ്ഥാനം. എന്നാൽ ഈ മോഡലിന് കിയ ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അൽകസാറിനും സഫാരിക്കും എതിരാളി

വിപണിയിലെത്തുകയാണെങ്കിൽ ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ മോഡലുകളായിരിക്കും കിയയുടെ പുതിയ ഏഴ് സീറ്റർ എസ്‌യുവിയുടെ പ്രധാന എതിരാളികൾ. യയുടെ മൾട്ടി-പവർട്രെയിൻ തന്ത്രം തുടർന്നാൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് ഓപ്ഷനുകൾ പുതിയ മോഡലിലും ലഭിച്ചേക്കും.

35 ലക്ഷം രൂപ വരെ വിലയുള്ള എസ്‌യുവി ശ്രേണി

കിയയുടെ ഭാവി പോർട്ട്‌ഫോളിയോയിൽ പ്രീമിയം വിഭാഗത്തിനായി സോറന്റോയും എത്താൻ സാധ്യതയുണ്ട്. ഏകദേശം 30–35 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന സോറന്റോയ്ക്ക് താഴെയായിരിക്കും പുതിയ ഏഴ് സീറ്റർ എസ്‌യുവിയുടെ സ്ഥാനം. തേസമയം, രണ്ട് പുതിയ മോഡലുകളുടെയും പേര്, കൃത്യമായ എൻജിൻ വിവരങ്ങൾ, ഫീച്ചറുകൾ, വില എന്നിവ കിയ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികൾ യാഥാർഥ്യമായാൽ വരും വർഷങ്ങളിൽ ഇന്ത്യൻ എസ്‌യുവി വിപണിയിൽ കിയയും മാരുതി, ഹ്യുണ്ടായി, ടാറ്റ, എംജി തുടങ്ങിയ കമ്പനികളും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

11.45 ലക്ഷം രൂപയ്ക്ക് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി! ഒറ്റ ചാർജിൽ 683 കിലോമീറ്റർ
മേരി കോമിന്‍റെ ഗാരേജിലേക്ക് പുതിയ ടൊയോട്ട ഹൈലക്സ്; എന്താണ് കരുത്ത്?