കിയ സിറോസിന്റെ വില വർധിച്ചു

Published : May 20, 2025, 04:48 PM IST
കിയ സിറോസിന്റെ വില വർധിച്ചു

Synopsis

കിയ സിറോസിന്റെ വില 30,000 മുതൽ 50,000 രൂപ വരെ വർധിച്ചു. അടിസ്ഥാന വേരിയന്റുകളിലാണ് കൂടുതൽ വർധനവ്, ഉയർന്ന വകഭേദങ്ങളിൽ കാര്യമായ മാറ്റമില്ല. 2025 കിയ സിറോസ് HTK യ്ക്ക് 50,000 രൂപയുടെ വില വർധനവ് ലഭിച്ചു.

ന്ത്യൻ വിപണിയിൽ സോണെറ്റ്, സെൽറ്റോസ് മോഡലുകൾക്ക് ഇടയിലാണ് കിയ സിറോസിന്റെ സ്ഥാനം. ഇത് ഒരു ബോക്സി ഡിസൈനിൽ വരുന്നു. ഈ ഡിസൈൻ ഇതിനെ വേറിട്ടു നിർത്തുന്നു. അടുത്തിടെ, കിയ ആദ്യമായി സിറോസിന്‍റെ വില കമ്പനി വർദ്ധിപ്പിച്ചു. കിയ സിറോസിന് 30,000 മുതൽ 50,000 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അടിസ്ഥാന വേരിയന്റുകളിലാണ് കൂടുതലും വില വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഉയർന്ന വകഭേദങ്ങളിൽ വലിയ മാറ്റമൊന്നുമില്ല.

2025 കിയ സിറോസ് HTK യ്ക്ക് 50,000 രൂപയുടെ വില വർധനവ് ലഭിച്ചു, ഇത് എല്ലാ വേരിയന്റുകളിലെയും ഏറ്റവും ഉയർന്ന വിലയാണ്. ഈ അപ്‌ഡേറ്റോടെ, ടർബോ പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സും ഉള്ള കിയ സിറോക്കോ ബേസ് വേരിയന്റിന്റെ വില ഇപ്പോൾ 9,49,900 രൂപയായി.

കിയ സിറോസ് ടർബോ പെട്രോൾ വില HTK(O) MT, HTK പ്ലസ് MT വേരിയന്റുകൾക്ക് 30,000 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ ഈ വേരിയന്റുകളുടെ വില യഥാക്രമം 10,29,900 രൂപയും 11,79,900 രൂപയുമാണ്. കിയ സിറൂസ് DCT വേരിയന്റ് പരിഗണിക്കുന്നവർക്ക്, HTK പ്ലസിന് മാത്രം 30,000 രൂപയുടെ വർദ്ധനവുണ്ട്. അതേസമയം, കിയ സിറോഷ് HTX MT, HTX DCT, HTX പ്ലസ് DCT, HTX പ്ലസ് (O) DCT വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല.

കിയ സിറോസ് ഡീസൽ വേരിയന്റുകളുടെ വില പരിശോധിച്ചാൽ, ഉയർന്ന വേരിയന്റുകളായ HTX MT, HTX പ്ലസ് AT, HTX പ്ലസ് (O) AT എന്നിവയെ ഇത് ബാധിച്ചിട്ടില്ലെന്ന് മനസിലാകും. അവയുടെ വില യഥാക്രമം 14,29,900 രൂപ, 16,99,900 രൂപ, 17,79,900 രൂപ എന്നിങ്ങനെയാണ്. കിയ സിറോസ് HTK (O), HTX പ്ലസ് എന്നീ ഡീസൽ വകഭേദങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ, ഓരോന്നിനും 30,000 രൂപയുടെ വിലവർദ്ധനവ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

കിയ സിറോസിന്റെ സവിശേഷതകൾ
കിയ സിറോസ് എസ്‌യുവിയിൽ 1 ലിറ്റർ ശേഷിയുള്ള ടർബോ പെട്രോൾ സ്മാർട്ട്സ്ട്രീം എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. സോണെറ്റ്, സെൽറ്റോസ്, കിയ കാരെൻസ് എന്നിവയ്ക്ക് കരുത്ത് പകരുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഡീസൽ വേരിയന്റിനും കരുത്ത് പകരുന്നത്. സിറോസിലെ ഡീസൽ എഞ്ചിൻ പരമാവധി 116 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഈ എസ്‌യുവിയുടെ പിൻസീറ്റിൽ വെന്റിലേഷൻ ലഭ്യമാണ്. അതേസമയം, മികച്ച രണ്ട് ട്രിമ്മുകളായ HTX+, HTX+ (O) എന്നിവയിൽ ADAS, 360-ഡിഗ്രി ക്യാമറ, അധിക പാർക്കിംഗ് സെൻസർ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. 17 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയ്ക്കായി ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഈ ട്രിമ്മുകൾ വരുന്നത്.

അതേസമയം, മിഡ്-സ്പെക്ക് HTK+ ട്രിമിൽ ഡ്യുവൽ-പാളി പനോരമിക് സൺറൂഫും ഉണ്ട്. ഇതിന് പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ഡ്രൈവ് മോഡ്, ട്രാക്ഷൻ മോഡ് എന്നിവ ലഭിക്കുന്നു. കമ്പനിയുടെ മിക്ക ഔട്ട്‌ലെറ്റുകളിലും, ഉപഭോക്താക്കൾക്ക് ഫ്രോസ്റ്റ് ബ്ലൂ നിറമാണ് ഏറ്റവും ഇഷ്ടം. അതിനുശേഷം ഗ്ലേസിയർ വൈറ്റ് പേൾ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്റൻസ് റെഡ്, പ്യൂറ്റർ ഒലിവ്, ഓറോറ പേൾ ബ്ലാക്ക് എന്നീ നിറങ്ങളിലും സിറോസ് ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

പഴയ സ്റ്റോക്കുകൾ വിറ്റുതീർക്കാൻ ടാറ്റ; കർവ്വ് എസ്‍യുവിയിൽ വമ്പൻ വിലക്കിഴിവുകൾ
വിപണി കീഴടക്കി മാരുതി സുസുക്കി സ്വിഫ്റ്റ്; എന്താണ് ഈ വിജയരഹസ്യം?