
മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. കമ്പനി വാർണർ ബ്രദേഴ്‌സുമായി സഹകരിച്ചാണഅ ഈ പ്രത്യേക പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോഡലിന്‍റെ ബുക്കിംഗ് വിൻഡോകൾ ഓഗസ്റ്റ് 23 ന് തുറക്കും. ഡെലിവറികൾ 2025 സെപ്റ്റംബർ 20 ന് ആരംഭിക്കും. ലിമിറ്റഡ് റൺ എഡിഷൻ ആയതിനാൽ, ഇന്ത്യയിൽ 300 യൂണിറ്റുകൾ മാത്രമേ വിൽക്കൂ. മുകളിൽ സൂചിപ്പിച്ച വിലയിൽ ചാർജറും ഇൻസ്റ്റാളേഷൻ ചെലവും ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 7.2kW യൂണിറ്റിന് 50,000 രൂപയും 11.2kW യൂണിറ്റിന് 75,000 രൂപയും അധിക ചിലവിൽ മഹീന്ദ്ര രണ്ട് ചാർജർ ഓപ്ഷനുകൾ നൽകുന്നു. എസ്‌യുവി 175kW ഡിസി ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ടോപ്പ്-എൻഡ് പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കി, ബിഇ 6 ബാറ്റ്മാൻ എഡിഷനിൽ വലിയ 79kWh ബാറ്ററി പായ്ക്കും 286bhp കരുത്തും 380Nn കരുത്തും ഉത്പാദിപ്പിക്കുന്ന പിൻ ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു. ഈ കോൺഫിഗറേഷൻ ഒറ്റ ചാർജിൽ 682 കിലോമീറ്റർ ARAI- റേറ്റുചെയ്ത റേഞ്ച് നൽകുന്നു.
മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ കസ്റ്റം സാറ്റിൻ ബ്ലാക്ക് കളർ സ്‍കീമിൽ മാത്രമായി ലഭ്യമാണ്. ആൽക്കെമി ഗോൾഡ് പെയിന്റ് ചെയ്ത സസ്പെൻഷനും ബ്രേക്ക് കാലിപ്പറുകളും R20 അലോയി വീലുകളും, മുൻ വാതിലുകളിലെ ബാറ്റ്മാൻ ഡെക്കൽ, പിൻ ഡോർ ക്ലാഡിംഗിലെ 'ബാറ്റ്മാൻ എഡിഷൻ' സിഗ്നേച്ചർ സ്റ്റിക്കർ, മുൻ ക്വാർട്ടർ പാനലുകളിലെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിലെ ബാറ്റ് എംബ്ലം, പിൻ ബമ്പർ, ഹബ് ക്യാപ്പുകൾ, വിൻഡോകൾ, പിൻ വിൻഡ്ഷീൽഡ് എന്നിവ ഇതിന് സ്പോർട്ടി ലുക്ക് നൽകുന്നു.
ക്യാബിനുള്ളിലും സ്പോർട്ടി ബ്ലാക്ക് ട്രീറ്റ്മെന്റ് തുടരുന്നു. മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ പതിപ്പിൽ സ്വർണ്ണ സെപിയ ആക്സന്റ് സ്റ്റിച്ചിംഗുള്ള സ്വീഡ്, ലെതർ അപ്ഹോൾസ്റ്ററി, സംയോജിത ദി ഡാർക്ക് നൈറ്റ് ട്രൈലോജി ബാറ്റ് എംബ്ലം എന്നിവ ഉൾപ്പെടുന്നു. ഡാഷ്‌ബോർഡിൽ ബുഷ് ചെയ്ത ആൽക്കെമി ഗോൾഡ് ബാറ്റ്മാൻ എഡിഷൻ പ്ലാക്ക്, നമ്പറിംഗ്, ചാർക്കോൾ ലെതർ ഇൻസ്ട്രുമെന്റ് പാനൽ, ഡ്രൈവർ കോക്ക്പിറ്റിന് ചുറ്റും ബ്രഷ് ചെയ്ത സ്വർണ്ണ ഹാലോ എന്നിവ അതിന്റെ സ്പോർട്ടി ആകർഷണം വർദ്ധിപ്പിക്കുന്നു.
ടോപ്പ്-എൻഡ് പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ, അഞ്ച് റഡാറുകളും ഒരു ക്യാമറയും ഉള്ള ലെവൽ-2 എഡിഎഎസ്, ഓഗ്മെന്റഡ് റിയാലിറ്റി എച്ച്‍യുഡി, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ സെന്ററിംഗ്, എമർജൻസി സ്റ്റിയറിംഗ് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങി നിരവധി പ്രീമിയം സവിശേഷതകൾ വാഗ്‍ദാനം ചെയ്യുന്നു.