മഹീന്ദ്ര XEV 7e പരീക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞു

Published : Oct 13, 2025, 03:37 PM IST
Mahindra XEV 7e

Synopsis

മഹീന്ദ്രയുടെ പുതിയ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയായ XEV 7e, 2025 അവസാനത്തോടെ വിപണിയിലെത്തും. XEV 9e-യുടെ ഡിസൈനും 656 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ബാറ്ററി പാക്കുകളും ഇതിലുണ്ടാകും. 

ഹീന്ദ്ര ആൻഡ് മഹീന്ദ്ര വരും മാസങ്ങളിൽ പുതിയ XEV 7e എസ്‌യുവിയിലൂടെ തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഈ ഇലക്ട്രിക് എസ്‌യുവി 2025 അവസാനത്തോടെ അരങ്ങേറ്റം കുറിക്കും. തുടർന്ന് അടുത്ത വർഷം ആദ്യം വിപണിയിലെത്തും. മഹീന്ദ്ര XEV 7e, XEV 9e കൂപ്പെ എസ്‌യുവിയുടെ 7 സീറ്റർ പതിപ്പാണ്. ഇത് ഫാമിലി ഇവികൾ വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കും. അടുത്തിടെ, ഒരു ചാർജിംഗ് സ്റ്റേഷനിൽ വച്ച് ഈ എസ്‌യുവിയുടെ ടെസ്റ്റ് പതിപ്പ് ക്യാമറയിൽ പതിഞ്ഞു.

പ്രത്യേകതകൾ

മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ഫ്ലാഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഓആർവിഎമ്മുകൾ, ഉയർന്ന വീൽ ആർച്ചുകൾ, പനോരമിക് സൺറൂഫ്, ഒരു ചെറിയ റിയർ സ്‌പോയിലർ തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ സ്‌പോട്ടഡ് പ്രോട്ടോടൈപ്പിൽ വെളിപ്പെടുത്തുന്നു. മൊത്തത്തിലുള്ള ഡിസൈൻ ഭാഷ XEV 9e-യോട് സാമ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും XEV 7e അതിന്‍റെ ചെറിയ പതിപ്പിനേക്കാൾ നീളവും വിശാലവുമായിരിക്കും.

വരാനിരിക്കുന്ന മഹീന്ദ്ര XEV 7e, XEV 9e-യിൽ നിന്ന് 59kWh, 79kWh LFP ബാറ്ററി പായ്ക്കുകൾ കടമെടുക്കാൻ സാധ്യതയുണ്ട്. ചെറിയ ബാറ്ററി പായ്ക്ക് 286bhp മോട്ടോറുമായി വരുന്നു. ഇത് 542 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം 231bhp മോട്ടോറുമായി ജോടിയാക്കിയ വലിയ ബാറ്ററി 656 കിലോമീറ്റർ റേഞ്ച് നൽകുന്നു. XEV 7e-യുടെ റേഞ്ച് കണക്കുകൾ XEV 9e-യുടേതിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റീരിയർ ഇപ്പോഴും ഒരു വ്യക്തമല്ല. എങ്കിലും, മഹീന്ദ്ര XEV 7e യിലും XEV 9e യിലേതിന് സമാനമായ ഒരു ക്യാബിൻ ലേഔട്ട് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ മൂന്നാം നിര സീറ്റുകളും ഉണ്ടായിരിക്കും.

ഫീച്ചറുകളുടെ കാര്യത്തിൽ, ഈ പുതിയ മഹീന്ദ്ര ഇവിയിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ, ഇല്യൂമിനേറ്റഡ് ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആഐർവിഎം, ഓഗ്‌മെന്റഡ് റിയാലിറ്റി എച്ച്‍യുഡി, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ ലെയ്ൻ ചാർജ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓരോ നിര സീറ്റിനും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ലൈവ് റെക്കോർഡിംഗുള്ള 360-ഡിഗ്രി ക്യാമറകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെവൽ-2 എഡിഎസ് (ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം), ഫ്രണ്ട്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയഫീച്ചറുകളും വാഗ്‍ദാനം ചെയ്തേക്കാം.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്