
നെക്സ പ്രീമിയം ഡീലർഷിപ്പ് ശൃംഖലയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് , മാരുതി സുസുക്കി തങ്ങളുടെ നെക്സയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ ഒരു പ്രത്യേക ഓൾ-ബ്ലാക്ക് പതിപ്പ് അവതരിപ്പിച്ചു. മാരുതി ഗ്രാൻഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷൻ എന്ന് പേരുള്ള ഈ മോഡൽ ഒരു എക്സ്ക്ലൂസീവ് മാറ്റ് ബ്ലാക്ക് പെയിന്റ് സ്‍കീമിലാണ് വരുന്നത്. മാറ്റ് ബ്ലാക്ക് പെയിന്റ് സ്‍കീം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി മോഡലാണിത്.
പുതിയ ഗ്രാൻഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്റെ ബുക്കിംഗ് ഇപ്പോൾ എല്ലാ നെക്സ ഡീലർഷിപ്പുകളിലും തുറന്നു. എങ്കിലും വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഓൾ-ബ്ലാക്ക് എഡിഷൻ കാർബൺ സ്റ്റീൽ ഗ്രേ മാറ്റിൽ സ്കോഡ കുഷാക്കിനെതിരെയും, കിയ സെൽറ്റോസ് എക്സ് ലൈനിനെതിരെയും, കാർബൺ സ്റ്റീൽ ഗ്രേ മാറ്റിൽ ഫോക്സ്‍വാഗൺ ടൈഗൺ തുടങ്ങിയവയ്‌ക്കെതിരെയും മത്സരിക്കുന്നു.
ആൽഫ പ്ലസ് ഹൈബ്രിഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള മാരുതി ഗ്രാൻഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷനിൽ പ്രത്യേക മാറ്റ് ബ്ലാക്ക് ഫിനിഷും ഡീ-ക്രോംഡ്, ബ്ലാക്ക്-ഔട്ട് ഗ്രില്ലും ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. മാരുതി ഗ്രാൻഡ് വിറ്റാര ബ്ലാക്ക് എഡിഷന്റെ ഉള്ളിൽ ഷാംപെയ്ൻ ഗോൾഡ് ആക്സന്റുകളുള്ള ഓൾ-ബ്ലാക്ക് ക്യാബിനും ഫോക്സ് ലെതർ അപ്ഹോൾസ്റ്ററിയും ഉണ്ട്. പുതിയ ഗ്രാൻഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷൻ പനോരമിക് സൺറൂഫ്, വെന്‍റിലേറ്റഡ് മുൻ സീറ്റുകൾ, 9-ഇഞ്ച് സ്‍മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, പ്രീമിയം ക്ലാരിയോൺ സൗണ്ട് സിസ്റ്റം, 360 വ്യൂ ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), വയർലെസ് ചാർജിംഗ് ഡോക്ക്, സുസുക്കി കണക്ട് , ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിമൈൻഡറുകൾ ഉള്ള മൂന്ന് പോയിന്‍റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.
1.5 ലിറ്റർ, 3-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനാണ് മാരുതി ഗ്രാൻഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന് കരുത്ത് പകരുന്നത് . ഈ എഞ്ചിൻ 79 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിന്റെ സംയോജിത പവർ ഔട്ട്പുട്ട് 116 ബിഎച്ച്പി ആണ്. ഇ-സിവിടി ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ. സാധാരണ ആൽഫ ഹൈബ്രിഡ് വേരിയന്റിന് സമാനമായി, സ്പെഷ്യൽ ബ്ലാക്ക് എഡിഷനിൽ ഓൾഗ്രിപ്പ് സെലക്ട് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഉണ്ട്.