മാരുതി പുതിയ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി, വരുന്നത് ക്രെറ്റയുടെ എതിരാളി എസ്ക്യുഡോ

Published : Aug 29, 2025, 04:10 PM IST
Escudo

Synopsis

2025 സെപ്റ്റംബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ എസ്‌യുവിയുടെ ആദ്യ ടീസർ മാരുതി സുസുക്കി പുറത്തിറക്കി. ഈ പുതിയ മാരുതി എസ്‌യുവി അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായി വിൽക്കും.

2025 സെപ്റ്റംബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇടത്തരം എസ്‌യുവിയായ എസ്‍ക്യുഡോയുടെ ആദ്യ ടീസർ മാരുതി സുസുക്കി പുറത്തിറക്കി. സെൻട്രൽ ബ്രേക്ക് ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും ഉൾക്കൊള്ളുന്ന ത്രിമാന ലൈറ്റിംഗ് ഇഫക്റ്റോടുകൂടിയ ഷാർപ്പായിട്ടുള്ള രൂപകൽപ്പനയുള്ള എൽഇഡി ടെയിൽലാമ്പുകൾ ടീസർ വെളിപ്പെടുത്തുന്നു. ഈ പുതിയ മാരുതി എസ്‌യുവി അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി മാത്രമായി വിൽക്കും. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സെഗ്‌മെന്റിലെ മറ്റ് മോഡലുകൾ എന്നിവയ്‌ക്കെതിരെ മത്സരിക്കും.

പുതിയ മാരുതി എസ്‌യുവിയുടെ ഔദ്യോഗിക പേരും വിശദാംശങ്ങളും ലോഞ്ചിൽ വെളിപ്പെടുത്തും. എങ്കിലും, ഇതുവരെ മാരുതി എസ്‌കുഡോ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. കമ്പനിയുടെ ഉൽപ്പന്നനിരയിൽ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലുള്ള വിടവ് നികത്തും. അതിന്റെ സ്ഥാനം കണക്കിലെടുക്കുമ്പോൾ, ഈ പുതിയ മോഡൽ ബ്രെസയേക്കാൾ വലുതും ഗ്രാൻഡ് വിറ്റാരയേക്കാൾ താങ്ങാനാവുന്ന വിലയുള്ളതുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്രാൻഡ് വിറ്റാരയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ മാരുതി എസ്‌യുവി. കൂടാതെ അതിന്റെ നെക്‌സ സഹോദര മോഡലിൽ നിന്നുള്ള പവർട്രെയിനുകൾ പങ്കിടുകയും ചെയ്യും. അതായത്, 103 ബിഎച്ച്പി, 1.5 എൽ മൈൽഡ് ഹൈബ്രിഡ്, 116 ബിഎച്ച്പി, 1.5 എൽ ആറ്റ്കിൻസൺ സൈക്കിൾ സ്ട്രോംഗ് ഹൈബ്രിഡ്, 88 ബിഎച്ച്പി, 1.5 എൽ സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. അണ്ടർബോഡി സിഎൻജി ടാങ്ക് ഫീച്ചർ ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ സിഎൻജി വാഹനമായിരിക്കും പുതിയ മാരുതി എസ്‍ക്യുഡോ എന്നും റിപ്പോർട്ടുകൾ പറയുന്നു.

ലെവൽ-2 ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും ഈ പുതിയ മാരുതി എസ്‌യുവി എന്നാണ് റിപ്പോർട്ടുകൾ. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി, പവർഡ് ടെയിൽഗേറ്റിനൊപ്പം ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ഇതിൽ ലഭ്യമാകും. ഒമ്പത് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് എസി, ആംബിയന്റ് ലൈറ്റിംഗ്, ഒന്നിലധികം എയർബാഗുകൾ എന്നിവയാണ് മറ്റ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ.

പുതിയ വാഹനത്തിന്‍റെ ഔദ്യോഗിക വിലകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. ഈ പുതിയ മാരുതി എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് ഏകദേശം 10 മുതൽ 10.50 ലക്ഷം രൂപ വരെയും ഉയർന്ന ഹൈബ്രിഡ് വേരിയന്റിന് 18 മുതൽ 19 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ടൊയോട്ട GR GT: റേസ് ട്രാക്കിൽ നിന്നൊരു കരുത്തൻ വരുന്നു
ഇതുപോലൊരു അവസരം ഇനി ഒരിക്കലും നിങ്ങൾക്ക് ലഭിക്കില്ല! ടാറ്റ നെക്‌സോൺ ഇവിക്ക് വർഷാവസാനം വമ്പൻ വിലക്കിഴിവ്!