മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ് എഎംജി ലൈൻ ഇന്ത്യയിൽ പുറത്തിറങ്ങി

Published : Jul 12, 2025, 12:27 PM IST
Mercedes Benz GLS AMG

Synopsis

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ പുതിയ ജിഎൽഎസ് എഎംജി ലൈൻ പുറത്തിറക്കി. 1.40-1.43 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ എസ്‌യുവി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

ർമ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ 1.40-1.43 കോടി രൂപ എക്‌സ്-ഷോറൂം വിലയിൽ ജിഎൽഎസ് എഎംജി ലൈൻ പുറത്തിറക്കി. ജിഎൽഎസ് 450 എഎംജി ലൈൻ, ജിഎൽഎസ് 450ഡി എഎംജി ലൈൻ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇത് ജർമ്മൻ ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 'ലാർജ് സൈസ് ലക്ഷ്വറി എസ്‌യുവി' ആണ്. ഇന്ത്യൻ വിപണിയിൽ ഇതിനകം 16,000-ത്തിൽ അധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ് ഡിസൈൻ ഐക്കണിക് ജി-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെങ്കിലും എഎംജി ഘടകങ്ങൾ ഇതിനെ കൂടുതൽ സ്‌പോർട്ടിയറും വേറിട്ടതുമാക്കുന്നു.

ഒരു എഎംജി ഫ്രണ്ട് ആപ്രോൺ ലഭിക്കുന്ന ജിഎൽഎസ് എഎംജി ലൈനിന് മുന്നിൽ സ്‌പോർട്ടിയും വേറിട്ടതുമായ എയർ ഇൻലെറ്റുകളും ലഭിക്കുന്നു. എഎംജി സൈഡ് സിൽ പാനലുകൾക്കൊപ്പം ബോഡി-കളർ ഫിനിഷിലാണ് ഫ്രണ്ട്, റിയർ വിംഗ് ഫ്ലെയറുകൾ വരുന്നത്. പിൻ വിംഗിലെ എയർ ഔട്ട്‌ലെറ്റുകൾക്ക് കറുപ്പിൽ ഡിഫ്യൂസർ-ലുക്ക് ഇൻസേർട്ടും ക്രോമിൽ ട്രിം സ്ട്രിപ്പും ഉള്ള എഎംജി റിയർ ആപ്രോൺ ലഭിക്കുന്നു.

നാപ്പ ലെതറിൽ നിർമ്മിച്ച മൾട്ടിഫങ്ഷൻ സ്പോർട്സ് സ്റ്റിയറിംഗ് വീലും കറുത്ത റബ്ബർ സ്റ്റഡുകളുള്ള ബ്രഷ്ഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച എഎംജി സ്പോർട്സ് പെഡലുകളും ക്യാബിനിൽ സജ്ജീകരിച്ചിരിക്കുന്നു. 3-ട്വിൻ-സ്പോക്ക് ഡിസൈനിൽ കറുത്ത ടോപ്പ്സ്റ്റിച്ചിംഗുള്ള സ്റ്റിയറിംഗ് വീൽ കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. ഉയർന്ന പ്രകടനമുള്ള എസ്‌യുവിക്ക് മുൻ ആക്‌സിലിൽ ഡിസ്ക് ബ്രേക്കുകളും കാലിപ്പറുകളിൽ "മെഴ്‌സിഡസ്-ബെൻസ്" എന്ന അക്ഷരങ്ങൾ എംബോസ് ചെയ്തിരിക്കുന്നു.

ഗിയർഷിഫ്റ്റ് പാഡിൽസ്, ടച്ച് കൺട്രോൾ പാനലുകൾ, നാപ്പ ലെതറിൽ നിർമ്മിച്ച എയർബാഗ് കവർ എഎംജി എന്ന അക്ഷരങ്ങളുള്ള കറുത്ത ഫ്ലോർ മാറ്റുകൾ, സിൽവർ ക്രോമിൽ നിർമ്മിച്ച സ്റ്റിയറിംഗ് വീൽ ട്രിം എന്നിവയാണ് മറ്റ് ശ്രദ്ധേയമായ കാബിൻ ഹൈലൈറ്റുകൾ. 21 ഇഞ്ച് എഎംജി അലോയ് വീലുകൾ, ഡാർക്ക് ക്രോമിൽ നിർമ്മിച്ച 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ, എഎംജി ഫ്രണ്ട് ആൻഡ് റിയർ ആപ്രണിൽ നിർമ്മിച്ച ട്രിം സ്ട്രിപ്പ്, മാറ്റ് ബ്ലാക്ക് ഫിനിഷ് റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്ന എഎംജി നൈറ്റ് പാക്കേജും മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ് എഎംജി ലൈനിനൊപ്പം ലഭിക്കും.

മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ് എഎംജി ലൈനിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭ്യമാണ്. പെട്രോൾ വേരിയന്റിന് 3.0L 6-സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ പരമാവധി 375 bhp പവറും 500 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ വേരിയന്റിന് 3.0L 6-സിലിണ്ടർ മോട്ടോർ ലഭിക്കുന്നു. ഇത് 362 bhp കരുത്തും 750 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് വേരിയന്റുകളും 9-സ്പീഡ് 9G-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, അതേസമയം 0-100 kmph വേഗതയിൽ 250 kmph വേഗത കൈവരിക്കുന്നതിന് 6.1 സെക്കൻഡ് മാത്രം മതി.

PREV
Read more Articles on
click me!

Recommended Stories

പുതിയ സെൽറ്റോസ് വരുന്നു: ഡിസൈൻ രഹസ്യങ്ങൾ
ഇന്ത്യയിലെ അഞ്ച് അതീവ സുരക്ഷിത വാഹനങ്ങൾ, വിലയും തുച്ഛം