അൽപ്പം കാത്തിരിക്കൂ, ഈ എസ്‌യുവിയെക്കുറിച്ചുള്ള സസ്‌പെൻസ് തീരാൻ ഇനി ദിവസങ്ങൾ മാത്രം

Published : Apr 09, 2025, 10:05 AM ISTUpdated : Apr 09, 2025, 10:31 AM IST
അൽപ്പം കാത്തിരിക്കൂ, ഈ എസ്‌യുവിയെക്കുറിച്ചുള്ള സസ്‌പെൻസ് തീരാൻ ഇനി ദിവസങ്ങൾ മാത്രം

Synopsis

2025 സ്കോഡ കൊഡിയാക്ക് ഏപ്രിൽ 17-ന് ഇന്ത്യയിൽ അവതരിപ്പിക്കും. രണ്ട് വേരിയന്റുകളിലും ഏഴ് നിറങ്ങളിലും ലഭ്യമാണ്. പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമായി ഈ 7 സീറ്റർ എസ്‌യുവി വിപണിയിൽ തരംഗം സൃഷ്ടിക്കും.

2025 സ്കോഡ കൊഡിയാക്ക്  2025 ഏപ്രിൽ 17 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. എസ്‍യുവിയുടെ രണ്ടാം തലമുറ പതിപ്പാണ് വരുന്നത്. ഈ പ്രീമിയം 7 സീറ്റർ എസ്‌യുവി നിര സെലക്ഷൻ എൽ & കെ (ലോറിൻ & ക്ലെമെന്റ്), സ്‌പോർട്‌ലൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ വരും. ഏഴ് സിംഗിൾ-ടോൺ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, വെൽവെറ്റ് റെഡ്, ഗ്രാഫൈറ്റ് ഗ്രേ, ബ്രോങ്ക്സ് ഗോൾഡ്, മൂൺ വൈറ്റ്, സ്റ്റീൽ ഗ്രേ എന്നിവ എക്സ്റ്റീരിയർ കളർ പാലറ്റിൽ ഉൾപ്പെടുന്നു. സ്റ്റീൽ ഗ്രേ സെലക്ട്രിയോൺ എൽ & കെ ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു. അതേസമയം ബ്രോങ്ക്സ് ഗോൾഡ് ഷേഡ് സ്‌പോർട്‌ലൈനിന് മാത്രമുള്ളതാണ്. 

സെലക്ഷൻ എൽ ആൻഡ് കെ ട്രിം ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ടാൻ ഇന്റീരിയർ തീമിൽ വരും. അതേസമയം സ്‌പോർട്‌ലൈനിന് സ്‌പോർട്ടി ഓൾ-ബ്ലാക്ക് തീം ഉണ്ടാകും. ഒരു ഫ്ലാഗ്ഷിപ്പ് എസ്‌യുവി എന്ന നിലയിൽ, 13-സ്പീക്കർ കാന്‍റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്‍മാർട്ട്‌ഫോണുകൾക്കുള്ള വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, കണക്റ്റഡ് കാർ ടെക്, പാഡിൽ ഷിഫ്റ്ററുകളുള്ള സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കീലെസ് എൻട്രി, പനോരമിക് സൺറൂഫ് എന്നിവയുൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഇത് വാഗ്‍ദാനം ചെയ്യുന്നു.

ത്രീ സോൺ ഓട്ടോമാറ്റിക് എസി, സിഡ്ലിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ, പിൻ വിൻഡോ സൺഷേഡുകൾ, മെമ്മറി ഫംഗ്ഷനും എക്സ്റ്റെൻഡഡ് തൈ സപ്പോർട്ടും ഉള്ള 8-വേ വെന്റിലേറ്റഡ്, പവർ അഡ്‍ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. ലെവൽ 2 ADAS സ്യൂട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 9 എയർബാഗുകൾ, ഹിൽ അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങി ഒന്നിലധികം സുരക്ഷാ സവിശേഷതകളും സ്കോഡ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

7-സ്‍പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0L ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് 2025 സ്കോഡ കൊഡിയാക്കിൽ ഇപ്പോഴും പവർ ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 204PS പവറും 320Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എസ്‌യുവി 14.86kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. പുതിയ കൊഡിയാക്കിന്റെ ഔദ്യോഗിക വിലകൾ അടുത്ത ആഴ്ച വെളിപ്പെടുത്തും. ഈ എസ്‍യുിവയുടെ പ്രാരംഭ എക്സ് ഷോറൂം വില 45 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം 7 സീറ്റർ എസ്‌യുവി വിഭാഗത്തിൽ, ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, എംജി ഗ്ലോസ്റ്റർ എന്നിവയുമായി ഇത് മത്സരിക്കുന്നത് തുടരും.

PREV
Read more Articles on
click me!

Recommended Stories

ടൊയോട്ട GR GT: റേസ് ട്രാക്കിൽ നിന്നൊരു കരുത്തൻ വരുന്നു
ഇതുപോലൊരു അവസരം ഇനി ഒരിക്കലും നിങ്ങൾക്ക് ലഭിക്കില്ല! ടാറ്റ നെക്‌സോൺ ഇവിക്ക് വർഷാവസാനം വമ്പൻ വിലക്കിഴിവ്!