പുതിയ നെക്‌സോൺ: ടാറ്റയുടെ അടുത്ത വിപ്ലവം?

Published : Aug 19, 2026, 03:22 PM IST
Tata Nexon, New Tata Nexon, Tata Nexon Safety

Synopsis

ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ പുതിയ ടാറ്റ നെക്‌സോൺ എത്തുന്നു. ആധുനിക ഡിസൈൻ, കൂടുതൽ പ്രീമിയം ഇന്റീരിയർ, ലെവൽ 2 എഡിഎഎസ് പോലുള്ള ഫീച്ചറുകൾ, മെച്ചപ്പെട്ട പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുമായി 2027-ഓടെ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്ട് എസ്‌യുവികളിലൊന്നായ ടാറ്റ നെക്‌സോണിന്റെ പുതുതലമുറ മോഡൽ ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ. പുതിയ നെക്‌സോണിന്റെ പരീക്ഷണ മോഡൽ കനത്ത കാമഫ്ലേജിൽ റോഡിൽ കണ്ടെത്തിയതോടെയാണ് വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മോട്ടോർ ഒക്‌ടെയ്ൻ പുറത്തുവിട്ട ചിത്രങ്ങളിലാണ് കനത്ത കാമഫ്ലേജിലുള്ള പുതിയ എസ്‌യുവിയെ കാണാനായത്. വാഹനത്തിന്റെ ബോഡി പൂർണമായും മറച്ചിരുന്നെങ്കിലും വലുപ്പവും ഒആർവിഎം രൂപകൽപ്പനയും കണക്കിലെടുത്ത് ഇത് പുതുതലമുറ നെക്‌സോണാണെന്നാണ് റിപ്പോർട്ടുകൾ. 2027 മധ്യത്തോടെ പുതിയ നെക്‌സോൺ വിപണിയിലെത്തിയേക്കും.

പുതിയ ഡിസൈനുമായി നെക്‌സോൺ

പുതുതലമുറ നെക്‌സോണിൽ കാര്യമായ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി മോഡലുകളിൽ കാണുന്ന ആധുനികവും കൂടുതൽ ഷാർപ്പുമായ ഡിസൈൻ ഭാഷയായിരിക്കും പുതിയ നെക്‌സോണിലും സ്വീകരിക്കുകയെന്നാണ് സൂചന. മുൻഭാഗത്ത് ഷാർപ്പ് പ്രൊഫൈൽ, കണക്റ്റഡ് എൽഇഡി ഡിആർഎൽ, പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവ ലഭിച്ചേക്കും. വശങ്ങളിൽ പുതിയ അലോയ് വീലുകളും പിന്നിൽ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറോടുകൂടിയ പുതിയ ടെയിൽ ലാമ്പ് ഡിസൈനും പ്രതീക്ഷിക്കുന്നു.

ക്യാബിനിലും വലിയ മാറ്റങ്ങൾ

പുതിയ നെക്‌സോണിന്റെ അകത്തളത്തിലും കാര്യമായ പരിഷ്‌കരണങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം അനുഭവം നൽകുന്നതിനായി സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ, പുതിയ ഇന്റീരിയർ കളർ തീം എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

ലെവൽ 2 എഡിഎഎസ് വരും

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ നെക്‌സോൺ വലിയ മുന്നേറ്റം നടത്തുമെന്നാണ് സൂചന. നിലവിലെ മോഡലിൽ തന്നെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, എഡിഎഎസ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. പുതിയ മോഡലിൽ ലെവൽ 2 എഡിഎഎസ്, വലിയ ഡ്യുവൽ സ്‌ക്രീൻ സംവിധാനം, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പവർഡ് കോ-ഡ്രൈവർ സീറ്റ്, 12 സ്പീക്കർ ജെബിഎൽ ഓഡിയോ സംവിധാനം തുടങ്ങിയവ ലഭിച്ചേക്കും. ഇതോടെ നെക്‌സോണിന്റെ ക്യാബിൻ കൂടുതൽ പ്രീമിയമാകുമെന്നാണ് പ്രതീക്ഷ.

പെട്രോൾ മുതൽ ഇലക്ട്രിക് വരെ

പവർട്രെയിൻ ഓപ്ഷനുകളുടെ കാര്യത്തിൽ നിലവിലെ വൈവിധ്യം പുതിയ തലമുറയിലും തുടർന്നേക്കും. നിലവിലെ നെക്‌സോണിൽ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ സിഎൻജി, 1.5 ലിറ്റർ ഡീസൽ എൻജിനുകളാണ് ലഭിക്കുന്നത്. നെക്‌സോൺ ഇ.വിയിലും വ്യത്യസ്ത ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. പുതിയ തലമുറ സിഎൻജി പതിപ്പിനൊപ്പം എഎംടി ഗിയർബോക്‌സും അവതരിപ്പിക്കാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ റേഞ്ചുമായി നെക്‌സോൺ ഇവി

പുതിയ നെക്‌സോൺ ഇ.വിയിൽ നിലവിലുള്ളതിനേക്കാൾ വലിയ ബാറ്ററി പാക്ക് ലഭിച്ചേക്കും. ഇതോടെ വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് വർധിക്കാനും സാധ്യതയുണ്ട്. എന്നാൽ പവർട്രെയിനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ടാറ്റ മോട്ടോഴ്‌സ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഡീസൽ കരുത്തിൽ സൂപ്പർബ്; സ്കോഡയുടെ ഗംഭീര തിരിച്ചുവരവ്?
അതിവേഗ കൊടുങ്കാറ്റായി ലംബോർഗിനി റെവൽറ്റോ എസ്‌വി