
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷത്തെ വാർഷിക സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കമ്പനി തങ്ങളുടെ പുതിയ 'ഫ്രീഡം എൻയു' മോണോകോക്ക് പ്ലാറ്റ്‌ഫോമിനൊപ്പം വിഷൻ എസ്, വിഷൻ ടി, വിഷൻ എസ്‌എക്സ്, വിഷൻ എസ്‌എക്സ്‌ടി എന്നീ നാല് പുതിയ എസ്‌യുവി ആശയങ്ങളും അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നു. അതേ ദിവസം തന്നെ, പൂർണ്ണമായും പുതിയ മഹീന്ദ്ര കോംപാക്റ്റ് എസ്‌യുവിയും അരങ്ങേറ്റം കുറിക്കും. ഇത് തികച്ചും വ്യത്യസ്‍തമായ ബോഡി പാനലുകളും പുതിയ ഡിസൈൻ ഭാഷയും ഉൾക്കൊള്ളുന്ന പുതുതലമുറ ബൊലേറോ നിയോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പവർട്രെയിനുകളിൽ തുടങ്ങി, പുതിയ മഹീന്ദ്ര കോംപാക്റ്റ് എസ്‌യുവിയിൽ രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. XUV 3XO-യിൽ നിന്ന് കടമെടുത്ത 1.2L ഉം 1.5L ഉം. ആദ്യത്തേത് 109 ബിഎച്ച്‍പി കരുത്തും 230 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം രണ്ടാമത്തെ മൂന്ന് സിലിണ്ടർ മോട്ടോർ 100bhp-യും 260Nm-ഉം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. നിലവിലുള്ള ബൊലേറോ നിയോ മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂവെങ്കിലും, ഈ പുതിയ മോഡൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിലവിൽ ഇന്ത്യൻ വിപണിയിലെ ഹൈബ്രിഡ് പവർട്രെയിൻ വിലയിരുത്തുകയാണ്. 2026 ൽ XUV 3XO സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ ഇത് അരങ്ങേറുമെന്ന് റിപ്പോർട്ടുണ്ട് . വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവി ഉൾപ്പെടെയുള്ള മറ്റ് ജനപ്രിയ മഹീന്ദ്ര എസ്‌യുവികൾക്കും പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെട്ടേക്കാം. പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ, ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ പുതിയ മഹീന്ദ്ര കോംപാക്റ്റ് എസ്‌യുവി പിന്നീടുള്ള ഘട്ടത്തിൽ വരും. മോഡലിന്റെ പേരും പവർട്രെയിൻ വിശദാംശങ്ങളും കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് പുതിയ മഹീന്ദ്ര കോംപാക്റ്റ് എസ്‌യുവി ഥാർ റോക്‌സിൽ നിന്ന് നിരവധി ഡിസൈൻ സൂചനകൾ ലഭിക്കും എന്നാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ഇതിൽ ഉൾപ്പെടുന്നു. മഹീന്ദ്രയുടെ പുതിയ ലോഗോ, പുതിയ ബമ്പർ, ഫോഗ് ലാമ്പ് അസംബ്ലി, കൂടുതൽ നിവർന്നുനിൽക്കുന്ന നോസ് എന്നിവ ഉൾക്കൊള്ളുന്ന വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഗ്രിൽ ഇതിൽ ഉണ്ടായിരിക്കും. പുതിയ ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, പുതിയ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, കൂടുതൽ പ്രമുഖമായ ബോഡി ക്ലാഡിംഗ്, സ്ക്വാറിഷ് വീൽ ആർച്ചുകൾ, ചെറിയ ഓവർഹാങ്ങുകൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, പുതിയ ലംബമായിട്ടുള്ള ടെയിൽലാമ്പുകൾ എന്നിവയും എസ്‌യുവിയിൽ ഉണ്ടാകും.