എസ്‌യുവി പോരാട്ടം കനക്കും: 2027-ൽ പുതിയ നെക്സോണും സോണറ്റും

Published : Aug 08, 2026, 10:56 PM IST
Lady Driver

Synopsis

2027-ഓടെ ടാറ്റ നെക്‌സോണിന്റെയും കിയ സോണറ്റിന്റെയും പുതിയ തലമുറ മോഡലുകൾ വിപണിയിലെത്താൻ ഒരുങ്ങുന്നു. പുതിയ പ്ലാറ്റ്‌ഫോമുകൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവയോടെ എത്തുന്ന ഈ മോഡലുകൾ സബ്-4 മീറ്റർ എസ്‌.യു.വി. വിഭാഗത്തിലെ മത്സരം കടുപ്പിക്കും. വരാനിരിക്കുന്ന ബിഎസ് 7 മാനദണ്ഡങ്ങൾ ഡീസൽ എൻജിനുകളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നുമുണ്ട്.

2024 അവസാനത്തോടെയാണ് സ്കോഡ ഇന്ത്യയിൽ കൈലാഖ് അവതരിപ്പിച്ചത്. പുറത്തിറങ്ങി ആദ്യ വർഷത്തിനുള്ളിൽ തന്നെ 50,000-ത്തിലധികം വിൽപ്പന നേടിയ ഈ എസ്‌.യു.വി. നിലവിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. മികച്ച ഡ്രൈവിങ് അനുഭവം, പ്രീമിയം ഇന്റീരിയർ, ആകർഷകമായ ഡിസൈൻ, മത്സരാധിഷ്ഠിത വില എന്നിവയാണ് കൈലാഖിന്റെ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌.യു.വി. വിഭാഗത്തിൽ ടാറ്റ നെക്‌സൺ, മാരുതി ബ്രെസ്സ, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 3 എക്‌സ്‌ഒ, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളുമായാണ് കൈലാഖ് മത്സരിക്കുന്നത്. വരും വർഷങ്ങളിൽ ഈ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

2027-ൽ പുതിയ ടാറ്റ നെക്‌സോൺ 'ഗരുഡ്' എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന അടുത്ത തലമുറ ടാറ്റ നെക്‌സൺ 2027-ൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മോഡലിനെ അപേക്ഷിച്ച് രൂപകൽപനയിലും ഘടനയിലും വലിയ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. പൂർണമായും പുതിയ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ നിലവിലെ പ്ലാറ്റ്‌ഫോമിന്റെ സമഗ്രമായി പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ നെക്‌സണിന്റെ അടിസ്ഥാനമാകുക. പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നീ ഒന്നിലധികം എൻജിൻ ഓപ്ഷനുകൾ തുടർന്നും ലഭ്യമാകുമെന്നാണ് സൂചന. എന്നാൽ നിലവിലെ 1.5 ലിറ്റർ ഡീസൽ എൻജിൻ പുതിയ മോഡലിൽ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ് 7 മാനദണ്ഡങ്ങൾ ഡീസലിന് തിരിച്ചടിയാകുമോ? രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന ബിഎസ് 7 മലിനീകരണ മാനദണ്ഡങ്ങളാണ് ഡീസൽ എൻജിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നത്. പുതിയ ചട്ടങ്ങൾ പാലിക്കാൻ എൻജിനിൽ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ സംവിധാനം ഉൾപ്പെടുത്തേണ്ടി വരും. ഇതോടെ നിർമാണച്ചെലവ് ഗണ്യമായി ഉയരുന്നതിനാൽ ഡീസൽ പതിപ്പ് പിൻവലിക്കാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ പ്ലാറ്റ്‌ഫോമിൽ കിയ സോണറ്റ് 'ക്യുവൈ 2 ഇ' എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന രണ്ടാം തലമുറ കിയ സോണറ്റ് 2027-ൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പുതിയ കെ1 പ്ലാറ്റ്‌ഫോമിലാകും ഈ എസ്‌യുവി ഒരുങ്ങുക. കിയ സിറോസിനും ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. പുതിയ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആർക്കിടെക്ചർ ഉൾക്കൊള്ളുന്ന ഈ പ്ലാറ്റ്‌ഫോം വഴി ഓവർ ദി എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ വാഹനത്തിൽ ലഭ്യമാകും.

പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം നിലവിലെ സോണറ്റിന്റെ പ്രധാന പോരായ്മകളിലൊന്നായ പിൻസീറ്റിലെ പരിമിതമായ ഇടം പുതിയ മോഡലിൽ പരിഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ വീൽബേസ് വർധിപ്പിക്കുന്നതിനാൽ പിൻസീറ്റിലുള്ള യാത്രക്കാർക്ക് കൂടുതൽ ലെഗ്‌റൂമും യാത്രാസൗകര്യവും ലഭിക്കും.

ഹൈബ്രിഡ് പതിപ്പും എത്തും രണ്ടാം തലമുറ സോണറ്റിൽ നിലവിലെ പെട്രോൾ, ഡീസൽ എൻജിനുകളും ഗിയർബോക്സ് ഓപ്ഷനുകളും തുടരുമെന്നാണ് സൂചന. അതേസമയം, 2028 അല്ലെങ്കിൽ 2029-ഓടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള സോണറ്റ് അവതരിപ്പിക്കാനും കിയ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഹൈബ്രിഡ് പതിപ്പ് എത്തിയാൽ ഈ വിഭാഗത്തിലെ മറ്റ് എസ്‌.യു.വി. മോഡലുകളെ അപേക്ഷിച്ച് കിയയ്ക്ക് മത്സരത്തിൽ മുൻതൂക്കം നേടാനാകുമെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

ബലേനോ ഫാൻസിനെ നിശബ്‍ദമായി ആകർഷിക്കുന്ന ടൊയോട്ട ഗ്ലാൻസയ്ക്ക് വമ്പൻ ഓഫർ; ഈ മാസം വാങ്ങിയാൽ വൻ ലാഭം
പുതിയ മഹീന്ദ്ര സ്കോർപിയോ എൻ: ഏഴ് പുത്തൻ മാറ്റങ്ങളോടെ എത്തി