റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ, ആഡംബരത്തിന്‍റെ പുതിയ മുഖം

Published : Jul 18, 2025, 01:17 PM IST
Range Rover Velar Autobiography

Synopsis

റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ പുറത്തിറങ്ങി. ആഡംബര സവിശേഷതകളും മികച്ച സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ജാഗ്വാർ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫി വേരിയന്റ് ഇന്ത്യയിൽ പുറത്തിറക്കി. 89.90 ലക്ഷം രൂപയാണ് റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫിയുടെ പ്രാരംഭ വില. വെലാറിന്റെ ഡൈനാമിക് എസ്ഇ വേരിയന്റിനേക്കാൾ ഏകദേശം അഞ്ചുലക്ഷം രൂപ കൂടുതലാണ് ഈ വേരിയന്‍റിന്.

റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫിയിൽ ഇപ്പോൾ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അത്ഭുതകരമായ സവിശേഷതകളുണ്ട്. സ്ലൈഡിംഗ് പനോരമിക് റൂഫ്, പൂർണ്ണമായും ലെതർ സീറ്റുകൾ, സ്യൂഡ് ഫാബ്രിക് റൂഫ് കവർ, മെറിഡിയൻ 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഇതിലുണ്ട്. മുൻ സീറ്റുകൾ 20 തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതാണ്, കൂടാതെ മസാജ് സൗകര്യവുമുണ്ട്. പിൻ സീറ്റുകളും ഇലക്ട്രിക്കലി ചാരിയിരിക്കാം. ഇതിനുപുറമെ, ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം തുടങ്ങിയവയും കാറിലുണ്ട്.

ഈ കാറിന്‍റെ ലുക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ, റേഞ്ച് റോവറിന്റെ സിഗ്നേച്ചർ ഫ്ലോട്ടിംഗ് റൂഫ്, വ്യത്യത്‍സമായ ഡോർ ഹാൻഡിലുകൾ, പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങിയവ ഇതിലുണ്ട്. ബേണിഷ്‍ഡ് കോപ്പർ ഡെക്കറേഷനോടുകൂടിയ 20 ഇഞ്ച് സാറ്റിൻ ഡാർക്ക് ഗ്രേ അലോയ് വീലുകളും മുകളിൽ കറുത്ത മേൽക്കൂരയും ഇതിലുണ്ട്. ഇത് കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു.

സാങ്കേതികവിദ്യയെക്കുറിച്ച് പറയുകയാണെങ്കിൽ, 3D സറൗണ്ട് ക്യാമറ, ടെറൈൻ റെസ്‌പോൺസ്-2, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, വേഡ് സെൻസിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. 247 bhp പവറും 365 Nm ടോർക്കും നൽകുന്ന P250 പെട്രോൾ എഞ്ചിനാണ് ഇതിനുള്ളത്. ഇതിനുപുറമെ, 201 bhp പവറും 430 Nm ടോർക്കും നൽകുന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള D200 ഡീസൽ എഞ്ചിനുമുണ്ട്. മൊത്തത്തിൽ, ഈ കാർ സ്റ്റൈൽ, ആഡംബരം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ മികച്ച സംയോജനമാണ്.

റേഞ്ച് റോവർ വെലാർ ഒരു പ്രത്യേക മോഡലാണെന്നും ഇന്ത്യയിലെ ഞങ്ങളുടെ വളർച്ചയ്ക്ക് ഇത് ഒരു പ്രധാന സംഭാവന നൽകിയിട്ടുണ്ടെന്നും റേഞ്ച് റോവർ ഗ്ലോബൽ പ്രൊഡക്റ്റ് ആൻഡ് സർവീസസ് ഡയറക്ടർ റയാൻ മില്ലർ പറഞ്ഞു. ഓട്ടോബയോഗ്രഫി പതിപ്പ് പരിഷ്കരണത്തിന്റെ മികച്ച ഉദാഹരണമാണെന്നും ഈ വാഹനം സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ