പുതിയ ലുക്കിൽ റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ്; ഇതാ വിവരങ്ങൾ

Published : Aug 12, 2025, 12:16 PM IST
Renault Kiger

Synopsis

റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2025 ഓഗസ്റ്റ് 24 ന് ലോഞ്ച് ചെയ്യും. എത്തുക പുതിയ ഗ്രിൽ, അപ്‌ഡേറ്റ് ചെയ്ത ലൈറ്റിംഗ് സജ്ജീകരണം, പുതിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളോടെ 

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ കിഗറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ പുറത്തിറക്കി. 2025 ഓഗസ്റ്റ് 24 ന് റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ച് ചെയ്യും. മുമ്പത്തേക്കാൾ കൂടുതൽ സ്റ്റൈലിഷും ശക്തവുമായ ലുക്ക് പുതിയ കിഗറിന് ലഭിക്കുമെന്ന് ഇപ്പോൾ പുറത്തിറങ്ങിയ ടീസറിൽ നിന്ന് വ്യക്തമാണ്. വാഹനത്തിന്‍റെ മുൻവശത്തെ പ്രൊഫൈൽ, പുതിയ ഗ്രിൽ, അപ്‌ഡേറ്റ് ചെയ്ത ലൈറ്റിംഗ് സജ്ജീകരണം എന്നിവയിൽ ഉപഭോക്താക്കൾക്ക് പ്രധാന മാറ്റങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

പുതിയ കിഗറിന്‍റെ സൈഡ് പ്രൊഫൈലിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലെ മോഡലിനെപ്പോലെ, മസ്‍കുലാർ ഡോർ പാനലുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ടാപ്പറിംഗ് റൂഫ്‌ലൈൻ എന്നിവ ഇതിൽ ലഭിക്കും. അതേസമയം, ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകൾ, സി-ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവയും നിലനിൽക്കും. എങ്കിലും പിൻ പ്രൊഫൈലിൽ ഡീറ്റെയിലിംഗിൽ ചെറിയ മാറ്റങ്ങൾ ലഭിച്ചേക്കും. റിയർ സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, റഗ്ഡ് ബമ്പർ ഡിസൈൻ എന്നിവയും ഇതിന് ലഭിക്കും.

ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ കിഗറിന് പുതിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ അപ്ഹോൾസ്റ്ററി, പുതിയ കളർ തീം എന്നിവ ലഭിക്കും. അതേസമയം, നിലവിലുള്ള 7 ഇഞ്ച് ടിഎഫ്‍ടി ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജർ, സെമി-ലെതറെറ്റ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ആർക്കമീസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഉണ്ടാകും. സുരക്ഷയ്ക്കായി, ഫ്രണ്ട് എയർബാഗുകൾ, ഇഎസ്‍പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, എബഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ എന്നിവയുൾപ്പെടെ 17 സ്റ്റാൻഡേർഡ് സവിശേഷതകളും ലഭിക്കും.

അതേസമയം വാഹനത്തിന്‍റെ പവർട്രെയിനിൽ മാറ്റമൊന്നും ലഭിക്കില്ല. മുമ്പത്തെപ്പോലെ, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ (72PS, 96Nm), 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ (100PS, 160Nm) എന്നിവ ഇതിൽ ഉണ്ടായിരിക്കും. ഗിയർബോക്‌സിൽ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, സിവിടി എന്നീ ഓപ്ഷനുകൾ ഉണ്ടായിരിക്കും. ഇത്തവണ സിഎൻജി ഓപ്ഷൻ കിഗറിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ വിലയും അൽപ്പം ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്
കിയയുടെ അടുത്ത പ്രീമിയം നീക്കം; സോറെന്‍റോ വരുന്നു