കിഗർ ടർബോയുമായി റെനോ; കുറഞ്ഞ വിലയിൽ പുതിയ വേരിയന്റ്

Published : Jun 26, 2026, 08:20 AM IST
Renualt Kiger, New Renualt Kiger, Renualt Kiger Safety, New Renualt Kiger Safety

Synopsis

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ, ഇന്ത്യയിൽ തങ്ങളുടെ ജനപ്രിയ സബ്-കമ്പാക്റ്റ് എസ്‌യുവിയായ കിഗറിന്റെ ടർബോ പെട്രോൾ വേരിയന്റുകൾ കുറഞ്ഞ വിലയിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 7.89 ലക്ഷം രൂപയ്ക്ക് പുതിയ എവലൂഷൻ ടർബോ വേരിയന്റ് പുറത്തിറക്കി, ഇത് ടർബോ പെർഫോമൻസ് കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 

ന്ത്യയിലെ വാഹന വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ പുതിയ അപ്ഡേറ്റുമായി എത്തി. കമ്പനിയുടെ ജനപ്രിയ സബ്-കമ്പാക്റ്റ് എസ്‌യുവിയായ റെനോ കിഗർ ടർബോ പെട്രോൾ വേരിയന്റുകൾ ഇനി കൂടുതൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇതിന്റെ ഭാഗമായി പുതിയ എവലൂഷൻ ടർബോ വേരിയന്റ് 7.89 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു.

ഇതോടെ മുമ്പ് 9.33 ലക്ഷം മുതൽ മാത്രമുണ്ടായിരുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഏകദേശം 1.46 ലക്ഷം വരെ വിലകുറവിൽ ലഭ്യമാകുന്നു. ഇതുവഴി ടർബോ പെർഫോമൻസ് കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതോടൊപ്പം എവലൂഷൻ പ്ലസ് ട്രിം 1.0 ലിറ്റർ നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടുകൂടിയും ലഭ്യമാണ്. ഇതിന്റെ ആരംഭ വില 6.99 ലക്ഷം രൂപ ആണ്.

കൂടാതെ, പുതിയ 2026 കിഗർ ശ്രേണിയിൽ ടെക്നോ ടർബോ വേരിയന്റിന് മാനുവൽ ഗിയർബോക്സ് ഓപ്ഷനും ലഭ്യമാണ്. ഇതിന്റെ വില 8.45 ലക്ഷം ആണ്. ഇത് സിവിടി ഓട്ടോമാറ്റിക് വേരിയന്റിനേക്കാൾ ഏകദേശം 90,000 രൂപ വരെ കുറവാണ്. ടെകനോ ട്രിമ്മിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് ഫ്ലെക്സ് വീലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ എവലൂഷൻ പ്ലസ് വേരിയന്റിന്റെ പ്രധാന ഫീച്ചറുകളിൽ എൽഇഡ ഡിആർഎല്ലുകളും ടെയിൽലാമ്പുകളും, അഡ്ജസ്റ്റബിൾ ഓആഞവിഎമ്മുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്റീരിയറിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് എസി, എവല്യൂഷൻ വേരിയന്റിൽ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ ലഭ്യമാണ്.

കമ്പനി കിഗറിന്റെ പ്രകടന ശേഷിയും പ്രാധാന്യം നൽകി അവതരിപ്പിച്ചിട്ടുണ്ട്. ടർബോ വേരിയന്റുകളിൽ മികച്ച ടോർക്ക്-ടു-വെയിറ്റ് റേഷിയോ, 0–100 km/h വേഗതയിൽ മികച്ച പ്രകടനം, 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 405 ലിറ്റർ ബൂട്ട് സ്പേസ്, 29 ലിറ്റർ കാബിൻ സ്റ്റോറേജ് എന്നിവ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ 222 എംഎം റിയർ നീ സ്പേസ്, 710 എംഎം ഫ്രണ്ട് കപിൽ ദൂരം എന്നിവയും സെഗ്മെന്റിൽ മുൻനിരയിലാണ്.

ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുകയും ടർബോ പ്രകടനവും പ്രീമിയം ഫീച്ചറുകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം എന്ന് ഈ പുതിയ അപ്ഡേറ്റിനെക്കുറിച്ച് റെനോഇന്ത്യയുടെ വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) ഫ്രാൻസിസ്കോ ഹിഡാൽഗോ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ടാറ്റാ മോട്ടോഴ്‌സ്: ആഗോള കുതിപ്പിന് പുതിയ തന്ത്രങ്ങൾ
"കേട്ടതൊക്കെ തെറ്റ്.." ഇന്നോവ ക്രിസ്റ്റ നിർത്തലാക്കില്ലെന്ന് ടൊയോട്ട മുതലാളി; കയ്യടിച്ച് ഫാൻസ്