ടാറ്റയുടെ ഈ മോഡലുകൾക്ക് വമ്പൻ ഓഫർ; വൈകരുത്!

Published : Jun 06, 2026, 07:23 PM IST
tata tiago

Synopsis

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ മോഡലുകളായ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയ്ക്ക് ജൂൺ 30 വരെ ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ₹40,000 വരെ ലാഭിക്കാം, ഇതിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു. പെട്രോൾ, ഡീസൽ, സിഎൻജി വേരിയന്റുകളിലെല്ലാം ഈ ഓഫറുകൾ ലഭ്യമാണ്.

ജൂൺ 30 വരെ കമ്പനി അവരുടെ ജനപ്രിയ ഹാച്ച്ബാക്കുകളായ ടിയാഗോ, ആൾട്രോസ്, ജനപ്രിയ സെഡാൻ ടിഗോർ എന്നിവയ്ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ടാറ്റാ മോട്ടോഴ്സ്. ഈ മൂന്ന് കാറുകളിൽ ഏതെങ്കിലും വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, അവയിൽ ലഭ്യമായ ഓഫറുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയാം.

ടാറ്റാ ആൾട്രോസ്

ആൾട്രോസ് നിരയിൽ, 2026 ആൾട്രോസ് സിഎൻജിയിൽ 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ അധിക ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. ടാറ്റ ആൾട്രോസിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകളിലും ഇതേ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്. എല്ലാ ആൾട്രോസ് വേരിയന്റുകളിലും 15,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 20,000 രൂപ സ്ക്രാപ്പേജ് ആനുകൂല്യവും ലഭ്യമാണ്. അതുപോലെ, എല്ലാ വേരിയന്റുകളിലും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും നിങ്ങൾക്ക് ലഭിക്കും. ടാറ്റ ആൾട്രോസ് ശ്രേണിയുടെ വില 6.30 ലക്ഷം രൂപ മുതൽ 10.77 ലക്ഷം രൂപ വരെയാണ്.

ടാറ്റാ ടിയഗോ

 ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ടിയാഗോ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ (ബേസ് XE ട്രിം ഒഴികെ) 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ടാറ്റ വാഗ്ദാനം ചെയ്യുന്നു.  15,000 രൂപ സ്ക്രാപ്പേജ് ബോണസ് അല്ലെങ്കിൽ 10,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും 5,000 രൂപ അധിക ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ടിയാഗോ (പെട്രോൾ, സിഎൻജി) കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 3,000 രൂപ ആണ്. 2026 ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിന് 4.70 ലക്ഷം രൂപ മുതൽ 8.55 ലക്ഷം രൂപ വരെയാണ് വില.

ടാറ്റ ടിഗോർ

 ഈ മാസം ടാറ്റ ടിഗോറിൽ  30,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, അല്ലെങ്കിൽ 15,000 രൂപ സ്ക്രാപ്പേജ് ബെനിഫിറ്റ് എന്നിവ ഉൾപ്പെടുന്നു. ടിഗോറിന്റെ പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഹോണ്ട എലിവേറ്റ്: ഈ ഓഫർ നിങ്ങളെ അമ്പരപ്പിക്കും!
പുതിയ i20: ടീസർ എത്തി, വരുന്നത് വൻ മാറ്റങ്ങൾ