
ടാറ്റ മോട്ടോഴ്‌സ് ഹാരിയർ എസ്‌യുവികളുടെ പുതിയ അഡ്വഞ്ചർ X, X+ വകഭേദങ്ങൾ അവതരിപ്പിച്ചു, ഇവയ്ക്ക് യഥാക്രമം 18.99 ലക്ഷം രൂപയും 19.34 ലക്ഷം രൂപയും എക്‌സ്-ഷോറൂം വിലയുണ്ട്. ഈ വിലകൾ 2025 ഒക്ടോബർ 31 വരെ മാത്രമേ ബാധകമാകൂ. മാത്രമല്ല ഈ വിലകൾ മാനുവൽ വകഭേദങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ് .
മുമ്പ് ലഭ്യമായിരുന്ന അഡ്വഞ്ചർ ട്രിമിന് പകരമായാണ് പുതിയ അഡ്വഞ്ചർ എക്സ് വകഭേദങ്ങൾ വരുന്നത്. നിലവിലുള്ള വേരിയന്റിനേക്കാൾ ഏകദേശം 55,000 രൂപ കൂടുതൽ താങ്ങാനാവുന്ന വിലയാണിത്. രണ്ട് വകഭേദങ്ങളിലും സാധാരണ മോഡലിനെ അപേക്ഷിച്ച് കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കുന്നു.
പുതിയ ഹാരിയർ അഡ്വഞ്ചർ X, അഡ്വഞ്ചർ X+ വകഭേദങ്ങൾ സീവീഡ് ഗ്രീൻ കളർ സ്‍കീമിലും ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ടാൻ ക്യാബിൻ തീമിലും മാത്രമായി വാഗ്ദാനം ചെയ്യുന്നു. അഡ്വഞ്ചർ X-ൽ ഓട്ടോമാറ്റിക് റെയിൻ സെൻസിംഗ് വൈപ്പറുകൾ വാഗ്ദാനം ചെയ്യുന്നു, ഇവ മുൻ ട്രിമിനേക്കാൾ ഒരു കൂട്ടിച്ചേർക്കലാണ്.
പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, എയർ പ്യൂരിഫയർ, മെമ്മറി ആൻഡ് വെൽക്കം ഫംഗ്ഷനോടുകൂടിയ എർഗോ ലക്സ് ഡ്രൈവർ സീറ്റ്, ട്രെയിൽ സെൻസ് ഓട്ടോ ഹെഡ്‌ലാമ്പുകൾ, മൾട്ടി ഡ്രൈവ് മോഡുകൾ, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ, എഡിഎഎസ്, ഡ്രൈവർ ഡോസ്-ഓഫ് സവിശേഷതയുള്ള ഇഎസ്‍പി തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.
പുതിയ ടാറ്റ ഹാരിയർ അഡ്വഞ്ചർ X+, ഓട്ടോ ഹോൾഡ് സഹിതമുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റിയർ ഡിസ്‍ക് ബ്രേക്കുകൾ, ലെവൽ-2 ADAS സ്യൂട്ട് എന്നിവ ഉൾപ്പെടെ കൂടുതൽ സവിശേഷതകൾ ചേർക്കുന്നു. എങ്കിലും, പുതിയ അഡ്വഞ്ചർ X വകഭേദങ്ങളിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും 18 ഇഞ്ച് അലോയി വീലുകളും ഇല്ല. പുതിയ ഹാരിയർ അഡ്വഞ്ചർ X, X+ വേരിയന്റുകളിൽ 170bhp, 2.0L ഡീസൽ എഞ്ചിൻ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾ ഉപയോഗിക്കുന്നു.
അതേസമയം ഹാരിയർ എസ്‌യുവികളുടെ പുതിയ അഡ്വഞ്ചർ വകഭേദങ്ങൾക്കൊപ്പം സഫാരിയുടെ പുതിയ അഡ്വഞ്ചർ വകബേദങ്ങളും കമ്പനി അവതരിപ്പിച്ചിരുന്നു.