നിർണായക തീരുമാനവുമായി ടാറ്റ, വരുന്നൂ സഫാരിയുടെയും ഹാരിയറിന്റെയും വിലകുറഞ്ഞ മോഡലുകൾ

Published : May 22, 2025, 02:40 PM IST
നിർണായക തീരുമാനവുമായി ടാറ്റ, വരുന്നൂ സഫാരിയുടെയും ഹാരിയറിന്റെയും വിലകുറഞ്ഞ മോഡലുകൾ

Synopsis

ടാറ്റ മോട്ടോഴ്‌സ് പുതിയ സഫാരിയും ഹാരിയർ എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ പതിപ്പുകളിൽ പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്, ഇത് മുമ്പത്തെ മോഡലുകളിൽ നിന്നുള്ള ഒരു പ്രധാന മാറ്റമായിരിക്കും.

സാമ്പത്തിക വർഷത്തിൽ പുറത്തിറക്കാൻ സാധ്യതയുള്ള സഫാരി, ഹാരിയർ തുടങ്ങിയ എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ സഫാരിക്കും ടാറ്റ ഹാരിയറിനും അവസാന ഫെയ്‌സ്‌ലിഫ്റ്റ് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലഭിച്ചു. മറ്റൊരു മിഡ്-ലൈഫ് മേക്കോവർ വളരെക്കാലമായി കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സഫാരി, ഹാരിയർ എസ്‌യുവികളുടെ പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ കുറച്ച് തവണ പരീക്ഷമത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. ഇത് അവയുടെ വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു.

ടാറ്റ സഫാരിയുടെയും ഹാരിയറിന്റെയും പെട്രോൾ പതിപ്പുകളും പുറത്തിറക്കിയേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഡീസൽ മോഡലുകളേക്കാൾ ലാഭകരമായിരിക്കും. ഇതാദ്യമായാണ് ഹാരിയറിനും സഫാരിക്കും പെട്രോൾ പവർട്രെയിൻ ലഭിക്കുന്നത്. വേരിയന്റുകളുടെയും ട്രാൻസ്മിഷൻ ഓപ്ഷനുകളുടെയും കാര്യത്തിൽ ഈ എസ്‌യുവികളുടെ പെട്രോൾ വകഭേദങ്ങൾക്ക് പെട്രോൾ, ഡീസൽ മോഡലുകൾ തമ്മിൽ ഒരു ലക്ഷം രൂപ വരെ വ്യത്യാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സഫാരിയുടെയും ഹാരിയറിന്റെയും ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രോട്ടോടൈപ്പുകൾ പരീക്ഷണ വേളയിൽ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ച് ടാറ്റ മോട്ടോഴ്‌സ് വ്യക്തമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇത് വെറുമൊരു മേക്കോവർ ആയിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. രണ്ട് എസ്‌യുവികളും ഫീച്ചറുകളുടെ കാര്യത്തിലും പവർട്രെയിൻ സെഗ്‌മെന്‍റിലും ചില പ്രധാന മാറ്റങ്ങളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

സഫാരിയും ഹാരിയറും അവയുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതാരത്തിൽ പെട്രോൾ വേരിയന്റുകളോടെ വരും. പുതിയ 1.5 ലിറ്റർ TGDi പെട്രോൾ മോട്ടോറായിരിക്കും ഈ എഞ്ചിൻ. ഇത് ഏകദേശം 168 bhp പവറും 280 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്സ്, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റ് തുടങ്ങിവ ഉൾപ്പെടെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഈ എഞ്ചിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ മോട്ടോഴ്‌സ് ഇതിനകം തന്നെ ടാറ്റ കർവിൽ 1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ എഞ്ചിൻ 118 bhp പരമാവധി പവറും 170 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. ടാറ്റ കർവിലെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ഉൾപ്പെടെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ ഒരു പ്രധാന മാറ്റം എഡിഎഎസ് ആയിരിക്കും. വരാനിരിക്കുന്ന രണ്ട് ഫേസ്‍ലിഫ്റ്റ് എസ്‌യുവികളിലും ലെവൽ 2 എഡിഎഎസ് സ്യൂട്ട് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഈ എസ്‌യുവികൾക്ക് 3.25 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവുകൾ
പുതിയ കിയ സെൽറ്റോസ് ഇന്ത്യയിൽ; അമ്പരപ്പിക്കുന്ന മാറ്റങ്ങൾ