
ഇന്ത്യൻ വിപണിയിൽ വിവിധ സെഗ്‌മെന്റുകളിലായി പാസഞ്ചർ വാഹനങ്ങൾ വിൽക്കുന്ന ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മൂന്ന് വ്യത്യസ്ത പാസഞ്ചർ വാഹനങ്ങളുടെ വില വർധനവ് പ്രഖ്യാപിച്ചു. അടുത്തിടെ ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ സബ്-കോംപാക്റ്റ് സെഡാൻ, കർവ്വ് കൂപ്പെ എസ്‌യുവി എന്നിവയുടെ വില വർദ്ധിപ്പിച്ചു. പുതുക്കിയ വിലനിർണ്ണയം ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് ഇത് ബാധകമാണ്. ഈ ഓരോ മോഡലുകളുടെയും വിലവർദ്ധനവ് വിവരങ്ങൾ അറിയാം.
ടാറ്റ ടിയാഗോ
ടാറ്റ ടിയാഗോയുടെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 10,000 രൂപ വരെ വില വർദ്ധിച്ചു . ഏറ്റവും പുതിയ വില പരിഷ്കരണത്തോടെ ടാറ്റ ടിയാഗോയുടെ XM പെട്രോൾ, XZ പെട്രോൾ, XZ+ പെട്രോൾ, XZA പെട്രോൾ, XM iCNG, XZ iCNG, XZA iCNG വകഭേദങ്ങൾക്ക് മുൻ വിലയേക്കാൾ 10,000 രൂപ വില വർദ്ധിച്ചു. ടിയാഗോയുടെ XT പെട്രോൾ, XTA പെട്രോൾ, XT iCNG, XTA iCNG എന്നീ വകഭേദങ്ങൾക്ക് ഓരോന്നിനും 5,000 രൂപ വില വർദ്ധിച്ചു. ഹാച്ച്ബാക്കിന്റെ അടിസ്ഥാന XE പെട്രോൾ, XE iCNG വകഭേദങ്ങൾക്ക് പഴയ വിലയിൽ തന്നെ തുടരുന്നു, വിലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ടാറ്റ ടിയാഗോയുടെ വില ഇപ്പോൾ അഞ്ചുലക്ഷം മുതൽ 8.55 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
ടാറ്റ ടിഗോർ
ടിയാഗോ അടിസ്ഥാനമാക്കിയുള്ള സബ്-കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ ഏറ്റവും പുതിയ വില പരിഷ്കരണത്തിന് ശേഷം 10,000 രൂപ വരെ വില വർദ്ധിച്ചു . XM, XZ+ Lux പതിപ്പുകളുടെ വിലയിൽ മാറ്റമില്ല, അതേസമയം മറ്റെല്ലാ വകഭേദങ്ങൾക്കും ഇപ്പോൾ 10,000 രൂപ പ്രീമിയം ലഭിക്കും . ഈ പുതിയ വില പരിഷ്കരണത്തോടെ, ടിഗോർ സെഡാന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 6 ലക്ഷം രൂപയിൽ നിന്ന് 9.55 ലക്ഷം രൂപയായി.
ടാറ്റ കർവ്വ്
പുതിയ വില പരിഷ്കരണത്തോടെ, ടാറ്റ കർവ്വിന് 10 ലക്ഷം മുതൽ 19.52 ലക്ഷം വരെയായി എക്സ്-ഷോറൂം വില. എൻട്രി ലെവൽ വേരിയന്റായ അക്കംപ്ലിഷ്ഡ് എസ് ജിഡിഐ ടർബോ-പെട്രോൾ എംടി ഡാർക്ക് എഡിഷൻ, അക്കംപ്ലിഷ്ഡ് എസ് ജിഡിഐ ടർബോ-പെട്രോൾ ഡിസിഎ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ്+ എ ജിഡിഐ ടർബോ-പെട്രോൾ എംടി ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ്+ എ ജിഡിഐ ടർബോ-പെട്രോൾ ഡിസിഎ ഡാർക്ക് എഡിഷൻ, സ്മാർട്ട് ഡീസൽ എംടി, അക്കംപ്ലഷ്ഡ് എസ് ഡീസൽ എംടി ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ് എസ് ഡീസൽ ഡിസിഎ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ്+ എ ഡീസൽ എംടി ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ്+ എ ഡീസൽ ഡിസിഎ ഡാർക്ക് എഡിഷൻ, അക്കംപ്ലഷ്ഡ്+ എ ഡീസൽ ഡിസിഎ ഡാർക്ക് എഡിഷൻ എന്നിവയ്ക്ക് വില വർധനവുണ്ടായിട്ടില്ല.
എങ്കിലും ടാറ്റ കർവ്വിന്റെ ക്രിയേറ്റീവ് എസ് ജിഡിഐ ടർബോ-പെട്രോൾ എംടി, അക്കംപ്ലിഷ്ഡ്+ എ ജിഡിഐ ടർബോ-പെട്രോൾ ഡിസിഎ, ക്രിയേറ്റീവ്+ എസ് ജിഡിഐ ടർബോ-പെട്രോൾ എംടി, ക്രിയേറ്റീവ്+ എസ് ജിഡിഐ ടർബോ-പെട്രോൾ ഡിസിഎ, അക്കംപ്ലിഷ്ഡ് എസ് ജിഡിഐ ടർബോ-പെട്രോൾ എംടി, അക്കംപ്ലഷ്ഡ്+ എ ജിഡിഐ ടർബോ-പെട്രോൾ എംടി, അക്കംപ്ലഷ്ഡ്+ എ ജിഡിഐ ടർബോ-പെട്രോൾ ഡിസിഎ പതിപ്പുകൾക്ക് 3,000 രൂപ വില വർധനവ് ലഭിച്ചു . മറ്റെല്ലാ പതിപ്പുകൾക്കും 13,000 രൂപയുടെ ഏകീകൃത വില വർധനവ് ലഭിച്ചു.