
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ 7 സീറ്റർ കാറുകൾക്കുള്ള ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഭാഗത്തിൽ, മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ 7 സീറ്റർ കാറുകൾ വളരെ ജനപ്രിയമാണ്. ടാറ്റ മുതൽ മഹീന്ദ്ര വരെയുള്ള പുതിയ മോഡലുകൾ ഈ വരാനിരിക്കുന്ന കാറുകളിൽ ഉൾപ്പെടുന്നു. 2025-ൽ വരാനിരിക്കുന്ന അത്തരം മൂന്ന് മോഡലുകളുടെ സവിശേഷതകളെക്കുറിച്ച് അറിയാം.
മഹീന്ദ്ര XUV 700 ഫെയ്‌സ്‌ലിഫ്റ്റ്
2021-ലാണ് മഹീന്ദ്ര XUV 700 പുറത്തിറങ്ങിയത്. ഇപ്പോൾ ഇതിന് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ പോകുന്നു. 2025 ന്റെ രണ്ടാം പകുതിയിൽ ഈ എസ്‌യുവി വിൽപ്പനയ്‌ക്കെത്തുമെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെട്ടിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എസ്‌യുവിക്ക് XUV 7XO എന്ന് പേരിടാനും സാധ്യതയുണ്ട്. പുതുക്കിയ എസ്‌യുവിയുടെ പുറംഭാഗത്തിലും ഇന്റീരിയറിലും പ്രധാന മാറ്റങ്ങൾ ലഭിക്കും. എങ്കിലും, പവർട്രെയിനിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.
ടാറ്റ ഹാരിയർ, സഫാരി പെട്രോൾ പതിപ്പുകൾ
ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും പെട്രോൾ പതിപ്പുകൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നായിരുന്നു. 2025 ന്റെ രണ്ടാം പകുതിയിൽ ഈ മോഡലുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എസ്‌യുവികൾക്ക് 1.5 ലിറ്റർ ടിജിഡിഐ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ നൽകാൻ സാധ്യതയുണ്ട് എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എസ്‌യുവിയുടെ എഞ്ചിൻ 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും.
ടാറ്റ സിയറ ഐസിഇ
2025 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സിയറ പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ടാറ്റ സിയറ വിൽപ്പനയ്‌ക്ക് എത്താൻ സാധ്യതയുണ്ട്. സിയറയ്ക്ക് 1.5 ലിറ്റർ tGDi പെട്രോളും 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും പുതിയ സിയറയ്ക്ക് കരുത്തേകും. ഇതിനുപുറമെ, എസ്‌യുവിയുടെ ക്യാബിനിൽ ഉപഭോക്താക്കൾക്ക് അതിശയിപ്പിക്കുന്ന സവിശേഷതകളും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.