ചെറു എസ്‌യുവി വിപണിയിൽ കൊടുങ്കാറ്റ്; അഞ്ച് പുത്തൻ മോഡലുകൾ വരുന്നു

Published : Nov 18, 2025, 08:00 PM IST
New Small SUVs, SUVs, SUV, New Small SUVs Safety, Hyundai Bayon

Synopsis

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ കുറഞ്ഞത് അഞ്ച് പുതിയ മോഡലുകളെങ്കിലും എത്തും. അടുത്ത തലമുറ ഹ്യുണ്ടായി ബയോൺ, രണ്ടാം തലമുറ ടാറ്റ നെക്‌സോൺ, സീരീസ് ഹൈബ്രിഡ് പവർട്രെയിനോടു കൂടിയ മാരുതി ഫ്രോങ്ക്‌സ് എന്നിവയാണിവ.

ടാറ്റാ നെക്‌സോൺ, ഹ്യുണ്ടായി വെന്യു പോലുള്ള ചെറിയ എസ്‌യുവികൾ വിപണി കീഴടക്കുകയാണ്. ഇന്ത്യയിലെ ഭൂരിഭാഗം ഡ്രൈവർമാരും ആഗ്രഹിക്കുന്ന റോഡ് സാന്നിധ്യവും പ്രായോഗികതയും ഒപ്പം കുറഞ്ഞ ജിഎസ്‍ടി നിരക്കുകളുമൊക്കെ ഈ പ്രകടനത്തിന് കാരണങ്ങളാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, ഇതിനകം തന്നെ ഉയർന്ന മത്സരക്ഷമതയുള്ള ഈ വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് പുതിയ മോഡലുകളെങ്കിലും ലോഞ്ച് ചെയ്യും.

ഇതാ പുതിയ മോഡലുകൾ

നിലവിലെ ബയോണിനെ ഹ്യുണ്ടായി ഇതുവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ല. പക്ഷേ 2026 മധ്യത്തിൽ, അവർ നമ്മുടെ വിപണിയിൽ അടുത്ത തലമുറ ബയോൺ അവതരിപ്പിക്കും. പുനർരൂപകൽപ്പന ചെയ്ത മോഡലിന് വെന്യുവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ സ്‌പോർട്ടി സിലൗറ്റ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഒരു എസ്‌യുവി-കൂപ്പിനോട് സാമ്യം ഉണ്ടായിരിക്കും. അടുത്ത തലമുറ ഐ 20 യുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹ്യുണ്ടായി ഇത് വികസിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മാരുതി ഫ്രോങ്ക്‌സിന്റെ എതിരാളിയായി ഇത് എത്തുകയും ചെയ്യും.

1.2 ലിറ്റർ ടർബോചാർജ്‍ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് പുതിയ തലമുറ ബയോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് . ഹൈബ്രിഡ് ആപ്ലിക്കേഷനായി തദ്ദേശീയമായി നിർമ്മിക്കാനാണ് പദ്ധതി. 1.0 ലിറ്റർ ടർബോചാർജ്ഡ് മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. എന്നാൽ വെന്യുവിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ലഭ്യതയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.

2027 ൽ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തലമുറ നെക്‌സോൺ പുറത്തിറക്കാൻ സാധ്യതയുണ്ട്. പൂർണ്ണമായ മേക്കോവർ ലഭിക്കുമെങ്കിലും വാഹനം നെക്‌സോൺ X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളത് തുടരും. പക്ഷേ ഇതിന് വലിയ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകും. ഡിസൈൻ മേഖലയിലും, അടുത്ത തലമുറ നെക്‌സണിൽ ശ്രദ്ധേയമായ പരിഷ്‌കരണങ്ങൾ ലഭിക്കും. വിഷൻ എസ് ആശയത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്‌ത ഒരു പുതിയ ചെറിയ എസ്‌യുവിയും മഹീന്ദ്ര അതേ വർഷം തന്നെ പുറത്തിറക്കും.

2027-ൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നതും സീരീസ് ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ്. ഇന്ത്യ-ജാപ്പനീസ് സംയുക്ത സംരംഭത്തിന് ഇത് ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കിയുടെ പുത്തൻ Z12E 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനെ അടിസ്ഥാനമാക്കി, സീരീസ് ഹൈബ്രിഡ് സിസ്റ്റം ഏകദേശം 35 കിലോമീറ്റർ/ലിറ്ററിന്റെ അതിശയകരമായ ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സെഗ്‌മെന്റിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു കണക്കാണിത്. പെട്രോൾ എഞ്ചിൻ ഒരു ജനറേറ്ററായി മാത്രമേ പ്രവർത്തിക്കൂ. പകരം ഒരു ഇലക്ട്രിക് മോട്ടോർ മുൻ ചക്രങ്ങൾക്ക് പവർ നൽകും.

ഇന്ത്യയിൽ നാലു മീറ്ററിൽ താഴെ വലിപ്പമുള്ള ചെറു എസ്‌യുവികൾക്കുള്ള ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും, അവയുടെ മേലുള്ള ജിഎസ്‍ടിയിലെ സമീപകാല കുറവും കണക്കിലെടുത്ത്, ഹോണ്ട ഈ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 2027 അല്ലെങ്കിൽ 2028 വർഷങ്ങളിൽ ഈ ലോഞ്ച് നടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്
ഒറ്റ ചാർജ്ജിൽ കാസർകോടു നിന്നും തലസ്ഥാനത്തെത്താം; ഈ മഹീന്ദ്ര എസ്‍യുവിക്ക് ഇപ്പോൾ 3.80 ലക്ഷം വിലക്കിഴിവും