വിവോയുടെ പുതിയ വിസ്‍മയം; 10,000mAh ബാറ്ററിയുമായി V80 ലൈറ്റ്

Published : Sep 03, 2026, 03:04 PM IST
Vivo V80 Lite

Synopsis

10,000mAh ബ്ലൂവോൾട്ട് ബാറ്ററിയുമായി വിവോ വി80 ലൈറ്റ് മലേഷ്യൻ വിപണിയിൽ എത്തുന്നു. പാകിസ്ഥാനിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി, 1.5K ഒലെഡ് ഡിസ്‌പ്ലേ, 50MP സോണി ക്യാമറ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഫോണിന്റെ പ്രീ-ഓർഡർ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.

10,000mAh ബാറ്ററിയുമായി വിവോയുടെ പുതിയ വി80 ലൈറ്റ് മോഡൽ മലേഷ്യൻ വിപണിയിൽ എത്തുന്നു. ഫോണിന്റെ പ്രീ-ഓർഡർ വിവോ മലേഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചു. സെപ്റ്റംബർ 3ന് മലേഷ്യയിൽ ഫോൺ ഔദ്യോഗികമായി അവതരിപ്പിക്കും. അടുത്തിടെ പാകിസ്ഥാനിൽ അവതരിപ്പിച്ച വി80 ലൈറ്റ് മോഡലിൽ നിന്ന് ഡിസൈനിലും സവിശേഷതകളിലും ഏറെ വ്യത്യസ്തമാണ് മലേഷ്യൻ പതിപ്പ്.

മൂന്ന് മെമ്മറി വേരിയന്റുകൾ

6GB റാം + 128GB സ്റ്റോറേജ്, 6GB റാം + 256GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ വിവോ വി80 ലൈറ്റ് എത്തുന്നത്. പിങ്ക്, ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഫോണിന്റെ കൃത്യമായ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വെബ്സൈറ്റ് ലിസ്റ്റിങ്ങിൽ നിലവിൽ പ്ലേസ്‌ഹോൾഡർ വിലയാണ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ 3ന് ഔദ്യോഗിക ലോഞ്ചിനൊപ്പം വില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.

പ്രീ-ബുക്ക് ചെയ്യുന്നവർക്ക് സമ്മാനങ്ങളും

വിവോ വി80 ലൈറ്റിന്റെ പ്രീ-ബുക്കിങ് സെപ്റ്റംബർ 3 ദിവസാവസാനം വരെ നടത്താം. പ്രീ-ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വിവോ വി80 ലൈറ്റ് സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം പ്രത്യേക വൗച്ചറുകളും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

10,000mAh ബ്ലൂവോൾട്ട് ബാറ്ററി

ഫോണിന്റെ മുഴുവൻ സവിശേഷതകളും വിവോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രീ-ഓർഡർ പേജിൽ പ്രധാന സവിശേഷതകൾ മാത്രമാണ് നൽകിയിരിക്കുന്നത്. പ്രോസസർ, ഡിസ്‌പ്ലേയുടെ മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ ഇപ്പോഴും വ്യക്തമല്ല. 1.5K റെസല്യൂഷനുള്ള ഒലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകുന്നത്. 50 മെഗാപിക്സൽ സോണി പ്രൈമറി ക്യാമറയും 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ടാകും. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഐപി68, ഐപി69 റേറ്റിങ്ങുകളും ലഭിക്കും. എന്നാൽ ഫോണിന്റെ പ്രധാന ആകർഷണം 10,000mAh ശേഷിയുള്ള ബ്ലൂവോൾട്ട് ബാറ്ററിയാണ്. ഇത്രയും വലിയ ശേഷിയുള്ള ബാറ്ററിയുമായി എത്തുന്ന വിവോയുടെ ശ്രദ്ധേയമായ മോഡലുകളിലൊന്നായിരിക്കും പുതിയ വി80 ലൈറ്റ്.

പാകിസ്ഥാനിലെ മോഡലിൽ നിന്ന് വ്യത്യസ്‍തം

പാകിസ്ഥാനിൽ നേരത്തെ അവതരിപ്പിച്ച വിവോ വി80 ലൈറ്റിൽ 6.83 ഇഞ്ച് 120Hz കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരുന്നത്. 4nm മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ പ്രോസസറാണ് ഈ മോഡലിന് കരുത്തേകുന്നത്. 8GB റാമിനൊപ്പം 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയാണ് പാകിസ്ഥാൻ മോഡലിലെ ക്യാമറ സജ്ജീകരണം. 7,050mAh ബാറ്ററിയും 44W വയർഡ് ചാർജിങ് പിന്തുണയും ഈ പതിപ്പിലുണ്ട്. ഇന്ത്യയിൽ പുറത്തിറക്കിയ വിവോ എസ്2 മോഡലുമായി പാകിസ്ഥാനിലെ വി80 ലൈറ്റിന് ഏറെ സാമ്യമുണ്ടായിരുന്നു. എന്നാൽ മലേഷ്യയിൽ അവതരിപ്പിക്കുന്ന പുതിയ വി80 ലൈറ്റിന്റെ ഡിസൈനും ബാറ്ററി ശേഷിയും ഉൾപ്പെടെയുള്ള സവിശേഷതകൾ തികച്ചും വ്യത്യസ്തമാണ്.

PREV
Read more Articles on
click me!

Recommended Stories

പുതിയ ഹ്യുണ്ടായി എസ്‌യുവി: നിരത്തുകളിലെ ആ രഹസ്യ താരം
ജെഎസ്‍ഡബ്ല്യുവിന്‍റെ ആദ്യ കാർ: 125 കിമീ മൈലേജ് രഹസ്യം