ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍

By Web DeskFirst Published Dec 20, 2017, 5:03 PM IST
Highlights

ന്യൂഡല്‍ഹി: മലിനീകരണവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്‌ക്കാന്‍ വൈദ്യുത വാഹനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള വിപുലമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറിക്കുന്നു. 2030 ആവുമ്പോഴേക്ക് രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ കൈയ്യടക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലൂടെ 3.84 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് നീതി ആയോഗിന്റെ കണക്ക്.

വൈദ്യുത വാഹനങ്ങളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി റോഡ് നികുതി കുറയ്‌ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് പറഞ്ഞു. ഓട്ടമൊബൈല്‍, ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ മുഖ്യഉത്പാദകരായി ഇന്ത്യ മാറണമെന്നും അതുവഴി നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം തടയണമെന്നും അസോചം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

click me!