ജിഎസ്ടി; ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും കുത്തനെ വില കുറച്ച് ടൊയോട്ട

By Web DeskFirst Published Jul 4, 2017, 9:49 AM IST
Highlights

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഹൈബ്രിഡ് കാറുകളൊഴികെയുള്ള മിക്ക മോഡലുകള്‍ക്കും വാഹന കമ്പനികള്‍ കുത്തനെ വില കുറച്ചിരുന്നു. ടൊയോട്ട തങ്ങളുടെ വാഹനങ്ങള്‍ക്ക് കുത്തനെ വില കുറച്ചിരിക്കുകയാണ്. എസ്.യു.വി നിരയില്‍ തരംഗമായ  ഫോര്‍ച്യൂണറിന് 2.17 ലക്ഷം രൂപയാണ് ടൊയോട്ട കുറച്ചത്.  

ഇതോടെ 24.42 ലക്ഷം രൂപ മുതല്‍ 29.17 ലക്ഷം രൂപ വരെയാണ് ഇനി ഫോര്‍ച്യൂണറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. എസ്.യു.വികള്‍ക്ക് വിവിധ പരോക്ഷ നികുതികളടക്കം നികുതികളടക്കം നേരത്തെയുണ്ടായിരുന്ന 55 ശതമാനം നികുതി ജിഎസ്ടി വന്നതോടെ 43 ശതമാനത്തിലേക്ക് കുറച്ചിരുന്നു. 

ഏറ്റവും കൂടുതല്‍ വില കുറച്ചത് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയ്ക്കാണ്, 12.29 ലക്ഷം രൂപ. ഏറ്റവും കുറവ് എതിയോസ് ലിവയ്ക്കും, 10500 രൂപ. ഇതിന് പുറമേ ടൊയോട്ട എംപിവി ഇന്നോവ ക്രിസ്റ്റ, കൊറോള ആള്‍ട്ടിസ് സെഡാന്‍ എന്നിവയ്ക്ക് യഥാക്രമം 98,500, 92,500 രൂപയും വില കുറച്ചിട്ടുണ്ട്. 

ടൂ വീല്‍ ഡ്രൈവ് പെട്രോള്‍ മാനുവല്‍, ടൂ വീല്‍ ഡ്രൈവ് പെട്രോള്‍ ഓട്ടോമാറ്റിക്, ടൂ വീല്‍ ഡ്രൈവ് ഡീസല്‍ മാനുവല്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍ ഓട്ടോമാറ്റിക്, ഫോര്‍ വീല്‍ ഡ്രൈവ് ഡീസല്‍ മാനുവല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഡീസല്‍ ഓട്ടോമാറ്റിക് എന്നീ ആറ് വകഭേദങ്ങളിലാണ് നിലവില്‍ ഫോര്‍ച്യൂണര്‍ വിപണിയിലുള്ളത്. 


 

click me!