ആഫ്രിക്കയെ ലക്ഷ്യമിട്ട് ഹീറോ ഡോണ്‍ 125

Published : Nov 16, 2016, 12:54 PM ISTUpdated : Oct 05, 2018, 03:00 AM IST
ആഫ്രിക്കയെ ലക്ഷ്യമിട്ട് ഹീറോ ഡോണ്‍ 125

Synopsis

ദൃഢത, ഈട്, ഇന്ധനക്ഷമത തുടങ്ങി സാധാരണ വാഹന ഉടമകള്‍ ആഗ്രഹിക്കുന്ന മേന്മകള്‍ക്ക് മുന്‍ഗണന നല്‍കി നിര്‍മ്മിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന  ബൈക്ക് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വില്‍പ്പന ലക്ഷ്യമിട്ടു പ്രത്യേകം വികസിപ്പിച്ചതാണ്.

125 സി സി, എയര്‍ കൂള്‍ഡ്, നാലു സ്‌ട്രോക്ക്, സിംഗിള്‍ ഓവര്‍ ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ബൈക്കിനു കരുത്തു പകരും. 7000 ആര്‍ പി എമ്മില്‍ ഒന്‍പതു ബി എച്ച് പി വരെ കരുത്തും 4000 ആര്‍ പി എമ്മില്‍ 10.35 എന്‍ എം വരെ കരുത്തും സൃഷ്ടിക്കാന്‍ ഈ എന്‍ജിനു കഴിയും.

വൃത്താകൃതിയിലുള്ള വലിയ ഹെഡ്‌ലാംപ്, ലോഹ നിര്‍മിത മുന്‍ ഫെന്‍ഡര്‍ എന്നിവ ബൈക്കിനെ വേറിട്ടു നിര്‍ത്തുന്നു. നീളമേറിയ സീറ്റ്, വീതിയേറിയ പിന്‍ കാരിയര്‍, നീളം കൂടുതലുള്ള ഫുട്‌ റെസ്റ്റ് എന്നിവയും ഡോണ്‍ 125ലുണ്ട്.

കെനിയ, യുഗാണ്ട, എത്തിയോപ്പിയ, താന്‍സാനിയ, മൊസാംബിക് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഡോണ്‍ 125 തുടക്കത്തില്‍ വില്‍പ്പനയ്‌ക്കെത്തുക. മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോ(ഇ ഐ സി എം എ)യില്‍ വാഹനം പ്രദര്‍ശിപ്പിച്ചു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്