
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹ്യൂണ്ടായി ടുസോണ്‍ അവതരിപ്പിക്കുന്നത്. ഇതോടെ ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്ന എസ് യു വികളുടെ എണ്ണം മൂന്നായി. ക്രേറ്റയും സാന്റാ ഫെയുമാണ് ഈ വിഭാഗത്തില്‍ കമ്പനിയുടെ മറ്റു വാഹനങ്ങള്‍. ടുസോണിനു പ്രതിമാസം 500 – 700 യൂണിറ്റിന്റെ വില്‍പ്പനയാണു കമ്പനി പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തില്‍ തന്നെ മികച്ച വളര്‍ച്ചയാണ് എസ് യു വി വില്‍പ്പന കൈവരിക്കുന്നത്. ഇന്ത്യയിലും ചൈനയിലും യൂറോപ്പിലുമൊക്കെ എസ് യു വികളുടെ വിപണി കൂടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രേറ്റയ്ക്കു താഴെയുള്ള സാധ്യത മുതലെടുക്കാനാണു ഹ്യുണ്ടേയ് ഇന്ത്യ നാലു മീറ്ററില്‍ താഴെ നീളമുള്ള പുതിയ കോംപാക്ട് എസ് യു വി വികസിപ്പിക്കുന്നതെന്നാണ് സൂചന. 2019 ആദ്യ പകുതിയില്‍ വാഹനം നിരത്തിലെത്തുന്നതോടെ എസ് യു വി ശ്രേണിയില്‍ കമ്പനിക്കു നാലു മോഡലുകളാവും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.