അത്യാധുനിക സാങ്കേതിക വിദ്യയുമായി ഹീറോ പാഷൻ പ്രോ i3S

By Web DeskFirst Published Feb 3, 2017, 3:14 PM IST
Highlights

8.24ബിഎച്ച്പിയും 8.05എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ 97.2സിസി എൻജിനിൽ ഘടിപ്പിച്ചിരിക്കുന്ന 4 സ്പീഡ് ഗിയർബോക്സ്  ബൈക്കിനെ കുതിപ്പിക്കും.

ബൈക്ക് ന്യൂട്രെലിൽ 10 സെക്കന്‍ഡ് ഓണ്‍ ആയിരുന്നാല്‍ എൻജിൻ തനിയെ ഓഫാവുകയും ക്ലച്ചമർത്തുമ്പോൾ വീണ്ടും ഓണാവുകയും ചെയ്യുന്ന സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റവും പകൽ വെളിച്ചത്തിലും പ്രകാശിക്കുന്ന ഓട്ടോ ഹെഡ്‌ലാമ്പ് ഓൺ ഫീച്ചറും ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകതകളാണ്.

സ്പോക്ക് വീലും ഡ്രം ബ്രേക്കോടുകൂടിയ ബേസ് വേരിയന്റ്, അലോയ് വീലും ഡ്രം ബ്രേക്കുമുള്ള മറ്റൊരു വേരിയന്റ്, അലോയ് വീലുകളും മുന്നിൽ ഡിസ്ക് ബ്രേക്കുമുള്ള ടോപ്പ് വേരിയന്റ് എന്നിങ്ങനെയുള്ള വേരിയന്റിലാണ് പാഷൻ പ്രോ i3S നെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.

മാറ്റ് ബ്രൗൺ, മിസ്റ്റിക് വൈറ്റ്, ബ്രോൺസ് യെല്ലോ, സ്പോർട്സ് റെഡ്, ഫോസ് സിൽവർ എന്നീ അഞ്ച് സിങ്കിൾ ടോൺ നിറങ്ങളിലും ബ്ലാക്ക്-സ്പോർട് റെഡ്, ബ്ലാക്ക്-ഫ്രോസ്റ്റ് ബ്ലൂ, ബ്ലാക്ക്-ഹെവി ഗ്രേ എന്നീ ഡ്യുവൽ ടോൺ നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാകും.

50,995 പ്രാരംഭവിലയ്ക്ക് രാജ്യത്തുടനീളമുള്ള ഹീറോ ഡീലർഷിപ്പുകളിൽ ലഭിക്കുന്ന ബൈക്കിന്‍റെ വിലയുടെ വിശദദവിവരങ്ങള്‍ താഴെ പറയുന്ന വിധമാണ്. ദില്ലി എക്സ്ഷോറൂം വില സ്പോക്ക് വീൽ-ഡ്രം ബ്രേക്ക് വേരിയന്റ്: 50,955രൂപ അലോയ് വീൽ-ഡ്രം ബ്രേക്ക് വേരിയന്റ്: 51,905രൂപ അലോയ് വീൽ-ഡിസ്‌ക് ബ്രേക്ക് വേരിയന്റ്: 53,805രൂപ.


 

click me!