ഡ്യൂക്കിന് ഇരുട്ടടിയുമായി ഹീറോ!

By Web TeamFirst Published Dec 6, 2018, 9:56 PM IST
Highlights

രാജ്യത്തെ ആഭ്യന്തര ബൈക്ക് നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോര്‍ കോര്‍പ് പെര്‍ഫോമന്‍സ് ബൈക്ക് ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. XF3R എന്ന മോഡല്‍ 2019ല്‍ വിപണിയിലെത്തും. 

രാജ്യത്തെ ആഭ്യന്തര ബൈക്ക് നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോര്‍ കോര്‍പ് പെര്‍ഫോമന്‍സ് ബൈക്ക് ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. XF3ER എന്ന മോഡല്‍ 2019ല്‍ വിപണിയിലെത്തും. 

2016 ഓട്ടോഎക്‌സ്‌പോയില്‍ ഹീറോ അവതരിപ്പിച്ച ഈ മോഡല്‍ ഹീറോയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാകും. ഡ്യൂക്ക് 250-യോട് സാമ്യമുള്ള XF3R നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ രൂപത്തിലാണ് XF3ER ന്‍റെ വരവ്. എല്‍ഇഡി ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും, ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മെഷ് ടൈപ്പ് അലോയി വീലുകള്‍, സ്പ്ലിറ്റ് സീറ്റ്, സിംഗിള്‍ പീസ് ഹാന്‍ഡില്‍ ബാര്‍, ഡുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയുമുണ്ടാകും. 

300 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. 300 സിസിയില്‍ 30 ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്പെന്‍ഷന്‍. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് ഡുവല്‍ ചാനല്‍ എബിഎസാണ് ബ്രേക്കിംഗ്. 

കെടിഎം ഡ്യൂക്ക് 250, ബജാജ് ഡോമിനോര്‍, ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 തുടങ്ങിയ മോഡലുകളാവും XF3ERന്‍റെ മുഖ്യ എതിരാളികള്‍.

click me!