
വാഹനത്തിന്‍റെ എയര്‍ബാഗുകള്‍ അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാനും പരിക്കുകള്‍ കുറക്കാനും വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ എയര്‍ ബാഗ് ഉണ്ടായതു കൊണ്ടുമാത്രം അപകടങ്ങളെ തരണം ചെയ്യാന്‍ പറ്റുമോ? ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എയര്‍ ബാഗിന്‍റെ ഗുണം ലഭിക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം
1. സ്റ്റിയറിംഗ് പിടിക്കുന്നതും സീറ്റിംഗ് പൊസിഷനും കൃത്യമാവണം
2. സ്റ്റിയറിംഗ് വീലിന്‍റെ മുകള്‍ഭാഗം ഡ്രൈവറുടെ തോള്‍ഭാഗത്തെക്കാള്‍ താഴെ ആയിരിക്കണം
3. കൈകള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയണം
4. രണ്ടു കൈകളും സ്റ്റിയറിംഗില്‍ ഉണ്ടായിരിക്കണം.
5. തള്ളവിരല്‍ ലോക്ക് ആക്കി വയ്ക്കാതെ സ്റ്റിയറിംഗിനു മകളില്‍ വരുന്ന വിധത്തില്‍ പിടിക്കണം
6. കൈ നീട്ടിപ്പിടിക്കുകയാണെങ്കില്‍ സ്റ്റിയറിംഗിന്‍റെ മുകല്‍ ഭാഗത്ത് കൈപ്പത്തി എത്തുവിധം പിടിക്കണം
7. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ എയര്‍ ബാഗുകള്‍ തുറക്കില്ല
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.