ആ ഐതിഹാസിക വാഹനം തിരികെ വരുന്നു, പുതിയ കരുത്തില്‍!

Web Desk   | Asianet News
Published : Jan 17, 2020, 09:00 AM IST
ആ ഐതിഹാസിക വാഹനം തിരികെ വരുന്നു, പുതിയ കരുത്തില്‍!

Synopsis

ഐക്കണിക്ക് ഹമ്മര്‍ ബ്രാന്‍ഡിനെ ജനറല്‍ മോട്ടോഴ്‌സ് തിരികെയെത്തിക്കുന്നു

ഐക്കണിക്ക് ഹമ്മര്‍ ബ്രാന്‍ഡിനെ ജനറല്‍ മോട്ടോഴ്‌സ് തിരികെയെത്തിക്കുന്നു. ജിഎംസി ബ്രാന്‍ഡിന് കീഴില്‍ പൂര്‍ണ ഇലക്ട്രിക്ക് ഹമ്മര്‍ ആയിരിക്കും വാഹനം ഇനി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇലക്ട്രിക് ഹമ്മറിന്റെ ടീസര്‍ അധികം വൈകാതെ പുറത്തിറക്കിയേക്കും. 2010 ലാണ് ഹമ്മര്‍ ബ്രാന്‍ഡ് ജനറല്‍ മോട്ടോഴ്‌സ് നിർത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമായിരുന്നു കാരണങ്ങള്‍.  റഗ്ഗഡ് ട്രക്കിന്റെ സിവിലിയന്‍ പതിപ്പ് പരിസ്ഥിതി സൗഹൃദമല്ലെന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വാഹനമാണ്.

2022 ല്‍ അമേരിക്കന്‍ വിപണിയില്‍ ജിഎംസി ഹമ്മര്‍ ഇലക്ട്രിക് ട്രക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഹമ്മറിന്റെ സീറ്റിംഗ് ശേഷി, സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ