ഹ്യുണ്ടായ് ഐ 10 ഉത്പാദനം അവസാനിപ്പിക്കുന്നു

Published : Mar 13, 2017, 01:47 PM ISTUpdated : Oct 05, 2018, 02:48 AM IST
ഹ്യുണ്ടായ് ഐ 10 ഉത്പാദനം അവസാനിപ്പിക്കുന്നു

Synopsis

ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ പ്രിയങ്കരന്‍ ഐ 10ന്‍റെ ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്.  ഹ്യുണ്ടായി ഐ10 ന് പകരക്കാരനായി അവതരിപ്പിച്ച 'ഗ്രാന്‍ഡ് ഐ 10' വിജയം നേടിയ സാഹചര്യത്തിലാണ് ഹ്യുണ്ടായ് 'ഐ 10' ഉല്‍പ്പാദനം അവസാനിക്കുന്നത്.

2013 മധ്യത്തില്‍ നിരത്തിലെത്തിയ 'ഗ്രാന്‍ഡ് ഐ 10' വില്‍പ്പനയില്‍ സ്ഥിരത കൈവരിച്ചു മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ 'ഐ 10' ഉല്‍പ്പാദനം അവസാനിപ്പിച്ചതായി ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനൊടുവിലാണ് ഐ 10 ഉത്പാദനം നിര്‍ത്തുന്നത്.

2007 ല്‍ ആയിരുന്നു ഐ10 ന്റെ അരങ്ങേറ്റം. ആഭ്യന്തര, വിദേശ വിപണികളിലായി ഇതുവരെ 16.95 ലക്ഷം ഐ 10 കാറുകള്‍ വിറ്റുപോയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ഹ്യുണ്ടായിയെ സഹായിച്ച മോഡലാണ് 'ഐ 10'.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
സ്വാർട്ട്പിലൻ 401-ൽ ഒരു നിഗൂഢ പ്രശ്നം? ഹസ്‍ഖ്‍വർണയുടെ നീക്കം