വരൂന്നൂ യമഹ എന്‍മാക്സ്

Published : Mar 13, 2017, 11:43 AM ISTUpdated : Oct 04, 2018, 06:14 PM IST
വരൂന്നൂ യമഹ എന്‍മാക്സ്

Synopsis

നിരത്തും വിപണിയും പിടിച്ചടക്കാന്‍ യമഹ എന്‍മാക്‌സ് വരുന്നു. പതിവ് സ്‌കൂട്ടറുളില്‍ നിന്ന് തികച്ചും വ്യത്യസ്തനായ എന്‍മാക്‌സ് ആദ്യം ജപ്പാനിലാണ് പുറത്തിറങ്ങുന്നത്.

കോംപാക്ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനില്‍ നിര്‍മ്മിക്കുന്ന് സ്‌കൂട്ടര്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ യമഹയുടെ ഐക്കണ്‍ മോഡലായിരുന്നു.

മാറ്റ് ഡീപ് റെഡ്, മാറ്റ് ഗ്രേ, പ്രീമിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എന്‍മാക്‌സിന് എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രെണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ് എന്നിവയാണ് മുഖ്യ സവിശേഷതകള്‍. ഡിസ്‌ക് ബ്രേക്കിനൊപ്പം ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

നിലവില്‍ ഇന്തോനേഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയുള്ള എന്‍മാക്‌സ് 2017 അവസാനത്തോടെ യമഹയുടെ ഈ കരുത്തന്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഏകദേശം 80000-90000 ത്തിനുള്ളിലാകും വിപണി വില. ഇപ്പോള്‍ ജപ്പാനില്‍ 5000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ റെനോ ഡസ്റ്ററിന്‍റെ വരവ്: ബേസ് മോഡൽ ഞെട്ടിക്കുമോ?
ലംബോർഗിനിയുടെ കുതിപ്പ്: റെക്കോർഡ് വിൽപ്പനയുടെ രഹസ്യം?