
രാജ്യത്തെ എസ്‍യുവി വിപണി പിടിക്കാൻ ഹ്യൂണ്ടായ് ടുസോൺ അവതരിപ്പിച്ചു. മൂന്നാംതലമുറയിലെ ടുസോണാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 19 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് ടുസോണിന്‍റെ വില.
സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഹ്യൂണ്ടായ് ടുസോൺ എത്തിയത്. കരുത്തിനൊപ്പം വേഗവും സ്റ്റൈലും സംയോജിപ്പിക്കുന്നതാണ് ടുസോൺ. രണ്ട് ലിറ്റർ ഡീസൽ, പെട്രോൾ വേർഷനുകളിൽ കാർ ലഭ്യമാകും. പെട്രോള്‍ എന്‍ജിൻ 6,200 ആര്‍ പി എമ്മില്‍ 155 പി എസ് കരുത്തും ഡീസൽ എന്‍ജിൻ 4,000 ആര്‍ പി എമ്മില്‍ 185 പി എസ് കരുത്തും പ്രദാനം ചെയ്യും.
കരുത്തിനൊപ്പം സുരക്ഷയിലും വിട്ടുവീഴ്ചയില്ല. ആറ് എയര്‍ബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, പിന്നിലും മുന്നിലും പാര്‍ക്കിങ് സെന്‍സർ എന്നിവയും ടുസോണിലുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ കാർ ലഭ്യമാകും. പെട്രോള്‍ മോഡലിന് 18.99 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 21.79 ലക്ഷവുമാണ് ദില്ലിയിലെ എക്‌സ് ഷോറൂം വില.
ഡീസല്‍ ഓട്ടോമാറ്റിക്കിലെ കൂടിയ മോഡലിന് 24.99 ലക്ഷം രൂപയാകും. അഞ്ച് നിറങ്ങളിൽ ടുസോൺ ലഭിക്കും. വിവിധ മോഡലുകൾക്ക് 13.03 കിലോമീറ്റർ മുതൽ 16.38 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നത്. ആകർശമായ കസ്റ്റമർ കെയർ സംവാധനവും ടുസോണിൽ ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.