വരുന്നൂ ഡസ്​റ്റർ എക്​സ്​ട്രീം

Published : Nov 11, 2016, 08:28 PM ISTUpdated : Oct 05, 2018, 12:27 AM IST
വരുന്നൂ ഡസ്​റ്റർ എക്​സ്​ട്രീം

Synopsis

ഡസ്​റ്ററി​ന്‍റെ എക്​സ്​ട്രീം  കൺസെപ്​റ്റ്​ മോഡലുമായി റെനോൾട്ട്​ വരുന്നു. എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ്​ ഈ പുതിയ ഡസ്റ്ററിന് റെനോള്‍ട്ട് രൂപം നല്‍കിയിരിക്കുന്നത്​. ഓഫ്​ റോഡുകളിലേക്കുള്ള നിരവധി അനുകൂലന ഘടകങ്ങൾ വാഹനത്തിൽ  കൂട്ടിച്ചേർത്തിട്ടുണ്ട്​.

പുതിയ ടയറുകൾ എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയും.  ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​, മുന്നിലും പിന്നിലും സ്​കിഡ്​ പ്ലേറ്റുകൾ, ഹൈ ബീം എൽ.ഇ.ഡി ലൈറ്റുകൾ, പ്ലാസ്​റ്റിക്​ റൂഫ്​ റെയിലുകൾ എന്നിവയെല്ലാം​ വാഹനത്തി​ന്‍റെ മറ്റ് പ്ര​ത്യകതകളാണ്. ചുവപ്പിലും, കറുപ്പലും ഡിസൈന്‍ ചെയ്തതാണ്​ കാറി​റെ ഇൻറീരിയർ.

143bhp പവർ ഉൽപ്പാദിപ്പിക്കുന്ന 2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തില്‍.  5 സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷന്‍. സാവോപോളോ ഓട്ടോ എക്​സ്​പോയിലാണ്  പുത്തന്‍ വാഹനം റെനോള്‍ട്ട് അവതരിപ്പിച്ചത്.

ലാറ്റിൻ ​അമേരിക്കക്കു വേണ്ടിയാണ്​ എക്​സ്​ട്രീം സാവോപോളോ മോ​േട്ടാർ ഷോയിൽ അവതരിപ്പി​ച്ചതെന്നാണ്​ വാര്‍ത്തകള്‍. ഇന്ത്യയിൽ ഈ മോഡൽ എപ്പോൾ ലഭിക്കുമെന്ന്​ വ്യക്​തമല്ല. ഡസ്​റ്ററി​ന്‍റെ  സ്​പെഷൽ എഡിഷൻ മോഡൽ റെനോൾട്ട്​ നേരത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്