
ജനപ്രിയവാഹനം വെര്‍ണയ്ക്ക് പുതിയ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. അടിസ്ഥാന മോഡലുകളായ ഇ, ഇ.എക്സ് വേരിയൻറുകളിലാണ് പുതിയ 1.4 ലിറ്റർ എൻജിൻ വരുന്നത്. പുതിയ എഞ്ചിന്‍ വരുന്നതോടെ വാഹനത്തിനു വിലകുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ 1.4 ലിറ്റർ എൻജിൻ 6000 ആർ.പി.എമ്മിൽ 100 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 132 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 19.1 കിലോമീറ്ററാണ് ഇന്ധനക്ഷമത.
പഴയ വാഹനത്തിലെ അതേ പ്രത്യകതകളുമായാണ് പുതിയ വെർനയും എത്തുന്നത്. ബോഡി കളർ ബമ്പറുകൾ, സൈഡ് മിറർ ഇൻഡിക്കേറ്ററുകൾ, തണുപ്പിക്കുന്ന കൂൾ ബോക്സ്, ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ്വീൽ തുടങ്ങിയവയാണ് ഇ വേരിയൻറിൻറെ പ്രത്യേകതകൾ.
അടിസ്ഥാനമോഡലിന് ഇനിമുതൽ 7.80 ലക്ഷമാകും വില. ഇ.എക്സ് വേരിയൻറിന് 9.10 ലക്ഷമാണ് വില. വലുപ്പം കൂടിയ 1591 സി.സി പെട്രോൾ എൻജിൻ ഇ.എക്സ് ഓട്ടോമാറ്റിക്, എസ്.എക്സ് തുടങ്ങിയ മോഡലുകളിൽ തുടരും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.