ജീപ്പുകളെ നെഞ്ചോട് ചേര്‍ത്തൊരു നാട്!

By Web TeamFirst Published Jan 21, 2019, 4:39 PM IST
Highlights

കൊളംബിയയിലെ വ്യത്യസ്തമായ ഒരു റാലിയുടെ കാഴ്ച്ചകളിലേക്കാണ്. നാടിന്‍റെ വികസനത്തിനായി കൂടെ നിന്നു എന്ന് വിശ്വസിക്കുന്ന ജീപ്പുകൾക്കായാണ് ഈ റാലി.

കൊളംബിയയിലെ വ്യത്യസ്തമായ ഒരു റാലിയുടെ കാഴ്ച്ചകളിലേക്കാണ്. നാടിന്‍റെ വികസനത്തിനായി കൂടെ നിന്നു എന്ന് വിശ്വസിക്കുന്ന ജീപ്പുകൾക്കായാണ് ഈ റാലി.

കഴുതകളുടേയും കുതിരകളുടേയും പുറത്ത് സാധനങ്ങൾ വച്ചു കെട്ടിയും യാത്ര നടത്തിയുമാണ് കൊളംബിയയിൽ ഒരുകാലത്ത് കുന്നും മലയും താണ്ടിയുള്ള ഗതാഗതപ്രശ്നങ്ങൾ പരിഹരിച്ചത്. ഇതിൽ നിന്നൊരു മാറ്റമുണ്ടായത് ജീപ്പുകളുടെ വരവോടെയാണ്. കാപ്പി കർഷകരെയാണ് ഇത് ഏറെ സഹായിച്ചത്. കാലം കടന്നുപോയപ്പോൾ ഗതാഗത സംവിധാനങ്ങളും മെച്ചപ്പെട്ടു. എന്നാൽ കഷ്ടകാലത്ത് സഹായകരമായ ജീപ്പുകളെ മറന്നു കളയാൻ കൊളംബിയക്കാർ തയ്യാറല്ല. അതിനാൽ തന്നെ വർഷാവർഷം ജീപ്പുകൾക്കായി ഒരു റാലി അവർ നടത്തുന്നു.

25 വർഷങ്ങളായി അർമേനിയൻ നഗരത്തിൽ ജീപ്പ് റാലി വർഷത്തിലൊരിക്കൽ നടക്കുന്നു. തങ്ങളുടെ പക്കലുള്ള ജീപ്പുകൾ വെറുതെ ഓടിച്ച് റാലി നടത്തുകയല്ല പകരം പൂക്കളും പഴങ്ങളും പച്ചക്കറികളും കൊണ്ടെല്ലാം വാഹനങ്ങൾ അലങ്കരിച്ചാണ് റാലി. യിപ്പായോ എന്ന് പേരിട്ടിരിക്കുന്ന ഈ റാലി തങ്ങളുടെ വികസനത്തിനായി കൂടെനിന്ന വാഹനങ്ങൾക്കുള്ള നന്ദിയർപ്പിക്കലാണ്.

കാപ്പി കർഷകർ ജീപ്പുകൾ അലങ്കരിക്കുക കാപ്പി കുരുവും ചെടികളും ഇലകളും വച്ചാണ്. രണ്ട് ദിവസമെങ്കിലുമെടുക്കും വാഹനം മുഴുവൻ അലങ്കരിച്ചെടുക്കാൻ. ഏറ്റവും ഭംഗിയായി വാഹനം അലങ്കരിക്കുന്നവർക്ക് സമ്മാനവുമുണ്ട്. കാലം മുന്നോട്ടു പോകുന്പോൾ പുതുതലമുറയ്ക്ക് പഴമയെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ റാലി.

click me!