തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍!

Published : Jan 20, 2019, 06:40 PM IST
തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍!

Synopsis

കൂറ്റന്‍ ട്രക്കിന്‍റെ അടിയില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ദേശീയപാതയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൂറ്റന്‍ ട്രക്കിന്‍റെ അടിയില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാജസ്ഥാനിലെ ഉദയ്പൂര്‍ ദേശീയപാതയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രക്ക് റോഡിന്‍റരെ ഇടതുവശത്തേക്ക് ഒതുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. മാരുതി എസ് ക്രോസാണ് അപകത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാറിന്റെ ഡാഷ്ബോർഡ് ക്യാമറയാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ടേണിങ് റേഡിയസ് കുറവായതിനാല്‍  വലതുവശത്തെ ലൈനിലേക്ക് അൽപം കയറ്റിയാണ് ഇടത്തേയ്ക്ക് ഒതുക്കാൻ ശ്രമിക്കുകയായിരുന്നു കൂറ്റന്‍ ട്രക്ക്. ഈ സമയം ട്രക്കിന്റെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു കാര്‍. ട്രക്ക് ഡ്രൈവർ കാറിനെ കണ്ടതുകൊണ്ട് മാത്രമാണ് കൂട്ടിയിടി ഒഴിവായത്. 

വീഡിയോയ്ക്ക് നിരവധി പേര്‍ പ്രതികരണങ്ങളുമായെതതുന്നുണ്ട്.  ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറാണ് കുറ്റക്കാരനെന്നും അല്ല അലക്ഷ്യമായി ട്രക്കോടിച്ച ഡ്രൈവറാണ് കുറ്റക്കാരനെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ