
ഇന്ത്യൻ വാഹന വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ചാണ് ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് ഈ ജൂലൈ 31ന് പുറത്തിറങ്ങിയത്. ജീപ്പ് ആരാധകർ പ്രതീക്ഷിച്ച വിലയെക്കാൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിയ ജീപ്പ് കോംപസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോംപസിലൂടെ ലഭിച്ച ഈ ജനപ്രീതി മുതലെടുക്കാൻ വില കുറഞ്ഞ ചെറു എസ്‌യുവി റെനഗേഡുമായി കമ്പനി ഉടനെത്തിയേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇന്ത്യ ഡോട്ട് കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
പത്തു ലക്ഷം രൂപയായിരിക്കും ഇന്ത്യന്‍ റെനഗേഡിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. യുകെ വിപണിയിലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് റെനഗേഡിലെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക.
കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. ഈ വർഷം അവസാനം അല്ലെങ്കില്‍ അടുത്ത വർഷം ആദ്യം റെനഗേഡ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
മാരുതി വിറ്റാര ബ്രെസ, ഫോഡ‍് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.
ജീപ് റാംഗ്ലര്‍, ജീപ് ഗ്രാന്‍ഡ് ചെറോക്കീ എന്നീ മോഡലുകളുമായി 2016 ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. റാംഗ്ലറിന് 71.59 ലക്ഷം രൂപയും ഗ്രാന്‍ഡ് ചെറോക്കീക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണ് വില. ഈ വമ്പന്‍ വില വിപണി പിടിക്കുന്നതിന് ജീപ്പിന് തടസമായി. തുടര്‍ന്ന് പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് പുതി കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതാണ് വില കുറയുന്നത് പ്രധാന കാരണം. 14 ലക്ഷം മുതലായിരുന്നു കോംപസിന്‍റെ ആരംഭവില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.