അദ്ഭുത ഹെല്‍മറ്റുമായി വരാപ്പുഴയിലെ കുട്ടികള്‍; അഭിനന്ദനവുമായി കേരള പൊലീസ്!

By Web TeamFirst Published Dec 9, 2018, 4:59 PM IST
Highlights

സ്മാർട്ട് ഹെൽമെറ്റ് വികസിപ്പിച്ച എറണാകുളം വരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്ക് അഭിനന്ദനവുമായി കേരള പൊലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് കണ്ടുപിടുത്തത്തിന്‍റെ വീഡിയോ കൂടി പങ്കുവച്ചുകൊണ്ടുള്ള പൊലീസിന്‍റെ അഭിനന്ദനം.

തിരുവനന്തപുരം: സ്മാർട്ട് ഹെൽമെറ്റ് വികസിപ്പിച്ച എറണാകുളം വരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്ക് അഭിനന്ദനവുമായി കേരള പൊലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് കണ്ടുപിടുത്തത്തിന്‍റെ വീഡിയോ കൂടി പങ്കുവച്ചുകൊണ്ടുള്ള പൊലീസിന്‍റെ അഭിനന്ദനം.

കുട്ടികളുണ്ടാക്കിയ ഹെൽമെറ്റിൽ  സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവ വാഹനത്തിന്‍റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കും. ഹെൽമെറ്റിലെ ചിൻസ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി മാത്രമേ സെൻസറുകൾ പ്രവർത്തനമാരംഭിക്കുകയുള്ളൂ. വാഹനം ഓൺ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെൻസറുകൾ നൽകുന്ന സൂചനകൾക്കു വിധേയമായിട്ടായിരിക്കും.   ഹെൽമെറ്റിലെ ചിൻസ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ ബൈക്ക് അനങ്ങില്ലെന്ന് ചുരുക്കം. 

കേരളത്തിലെ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെൽമെറ്റ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പൊലീസിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിലെ റോഡ് അപകടങ്ങളിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹനയാത്രക്കാരാണ്. ഹെൽമെറ്റ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുമായിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് റോഡ് അപകടങ്ങളിൽ നിന്നും രക്ഷനേടാൻ "സ്മാർട്ട് ഹെൽമെറ്റ്" എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം വാരാപ്പുഴയിലെ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ.

ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വാഹനത്തിൻ്റെ എഞ്ചിനുമായും സ്പീഡോമീറ്ററുമായും ബന്ധിപ്പിക്കുകയും വാഹനം ഓൺ ആകുന്നതും മുന്നോട്ട് നീങ്ങുന്നതും ഈ സെൻസറുകൾ നൽകുന്ന സൂചനകൾക്കു വിധേയമായിട്ടായിരിക്കും. ഹെൽമെറ്റിലെ ചിൻസ്ട്രാപ് ഘടിപ്പിക്കുന്നതോടുകൂടി 
മാത്രമേ സെൻസറുകൾ പ്രവർത്തനമാരംഭിക്കുകയുള്ളൂ.

അധ്യാപകരായ സോനു, ജിൻസി എന്നിവരുടെ നേതൃത്വത്തിൽ അമൽ വർഗീസ്, അജിത് പോൾ, ആന്റണി.കെ.പ്രിൻസ്, അശ്വിൻ.ജി.ടി., അരുൺ.കെ.ബാബു, എന്നീ വിദ്യാർത്ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചവർ.

ഈ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾക്കു തയ്യാറെടുക്കുന്ന കൊച്ചുമിടുക്കന്മാർക്കു കേരളപോലീസിൻ്റെ ആശംസകൾ നേരുന്നു.

 

click me!