ആദ്യ ഇലക്ട്രിക് കാര്‍ സര്‍ക്കാരിന് സമ്മാനിച്ച് ഒരു കമ്പനി

By Web TeamFirst Published Jan 29, 2019, 9:35 PM IST
Highlights

കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌‍സിന്‍റെ ആദ്യ ഇലക്ട്രിക് കാറായ സോള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് സമ്മാനിച്ച് കമ്പനി. ഇലക്ട്രിക് കാര്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കിയ മോട്ടോഴ്‌സിന്റെ അനന്തപുര്‍ പ്ലാന്റിലെ ട്രയല്‍ പ്രൊഡക്ഷന്‍ ഉദ്ഘാടന ചടങ്ങില്‍  കമ്പനി വാഹനം സമ്മാനിച്ചത്.  

കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌‍സിന്‍റെ ആദ്യ ഇലക്ട്രിക് കാറായ സോള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് സമ്മാനിച്ച് കമ്പനി. ഇലക്ട്രിക് കാര്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കിയ മോട്ടോഴ്‌സിന്റെ അനന്തപുര്‍ പ്ലാന്റിലെ ട്രയല്‍ പ്രൊഡക്ഷന്‍ ഉദ്ഘാടന ചടങ്ങില്‍  കമ്പനി വാഹനം സമ്മാനിച്ചത്.  കിയ എംഡി കെ ഷിമ്മില്‍ നിന്നും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വാഹനം ഏറ്റുവാങ്ങിയത്. 

2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയയുടെ വാഗ്ദാനം. അനന്തപുര്‍ പ്ലാന്റിലെ ട്രയല്‍ പ്രൊഡക്ഷനും ആരംഭിച്ചു. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങളാണ് ഈ പ്ലാന്റില്‍ നിര്‍മ്മിക്കുക.

198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ കാറിന്‍റെ ഹൃദയം. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സോളിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

click me!